Kadhajalakam is a window to the world of fictional writings by a collective of writers

കല്ലായിക്കണ്ണീർ

കല്ലായിക്കണ്ണീർ

എന്‍റെ കല്ലായിക്കുമുണ്ടൊരു കഥ,

കടലുണ്ടി പെണ്ണിന്‍റെ കഥ…

 എത്രയോ വർഷങ്ങൾ പോയിരിക്കുന്നു

കാലത്തെ അതിജീവിക്കുന്ന ഓർമ്മകൾ

ഞാനിന്നും വേട്ടയടപെടുകയാണീ ഓർമകളിൽ

 

ഇന്നെൻ കല്ലായിൽ ഒരുനാൽ

വന്നത് കടലുണ്ടിയെ കാണാൻ…

ഹരിതവർണ്ണം കാറ്റിലാടി

നിശ്വാസം വാനിലേക്കും

സന്ധ്യയുടെ വശ്യതയിൽ ഞാൻ കാണുന്നു…

 

എനിക്ക് സുപരിചിതമായ പാളങ്ങൾ

നഗരങ്ങൽ ഗ്രാമങ്ങൾ എന്തിലേറെ പുഴയോരങ്ങൾ

ദൂരെ കടലുണ്ടി പെണ്ണിന്‍റെ വശ്യത

എന്നും ഞാനവളെ കാണുന്നു

അവളെ കാണുന്നതിലെ ആനന്ദം

 

എന്നും ഞാനറിഞ്ഞിരുന്നു. ഇന്ന്

 അവളുടെ വദനം തീവ്രമായിരിക്കുന്നു

 കുലം കുത്തി ഒഴുകുകയാനവൾ

 ഞാൻ ഭയന്നിരികുന്നു വേഗതയിൽ വ്യതിയാനം

 അതെ , അവളെന്നെയും

 അവരെയും തീണ്ടിയിരിക്കുന്നു…

 

പെട്ടെന്നു വീശിയ ഇളംകാറ്റിൽ

 തുറന്നു ഞാനെൻ മിഴികൾ

 ഇന്നലെയിൽ നിന്നും ഇന്നിലേക്ക്

 കടലുണ്ടി പുഴയുടെ മീതെ

 അറിയുന്നു ഞാനാ രക്തത്തിൻ മണമുള്ള ചുടുകാറ്റിനെ

 ഒരു നാൾ വീശിയ കാറ്റിൽ

 ഓർമയായ ജീവിതങ്ങൾ

 ബാക്കിയായ തളിരുകൾ

 കാലത്തെ മായ്കാത്ത ഓർമ്മകൾ

 ആ ഓർമയെ കീറിമുറിയുമീസന്ധ്യ

 ആരെ ഞാൻ പഴിക്കേണ്ടൂ

 

കടലാസ്സിൽ ഒതുങ്ങിയ കണക്കുകൾ

 പൊടി തട്ടി എടുക്കുകയല്ല ഞാൻ

 ഇതൊരു വ്യക്തിയുടെ ഓർമകൾ മാത്രം

 നിസഹായതയുടെ മറ്റൊരു വെമ്പൽ മാത്രം

യുദ്ധം

യുദ്ധം

ഒരു മൂന്നാർ പ്രണയം

ഒരു മൂന്നാർ പ്രണയം