Kadhajalakam is a window to the world of fictional writings by a collective of writers

യുദ്ധം

യുദ്ധം

യാത്ര തുടരുന്നു…

ഹിമവാന്റെ മടിത്തട്ടിലേക്ക് ….!!

യാത്രയിൽ സൗഹ്രദങ്ങളോ ജോലിഭാരമോ ഇല്ല

കൂടെ ജയപരാജയങ്ങളുടെ ശംഖോലി മാത്രം..!!

ശിവ പർവതിമാരുടെ ഭൂമിയാണ്‌ കൈലാസം

അതിനാൽ തുടങ്ങിയത് മകന്റെ മടിത്തട്ടിൽ

ആഗ്രഹം പറഞ്ഞു സഫലമായാൽ പതിനെട്ടാം പടി വീണ്ടും ..!!

ദർശനത്തിൽ കേട്ടു ഞാനാ വചനങ്ങൾ.

ഹിമവൽ യാത്ര ദുർഘടം

വിജയിച്ചവരെക്കാൾ ഏറെ പരാജിതർ

ശൈത്യത്തെ അതിജീവിക്കാൻ

മനസും ശരീരവും പാകപെടുത്തുക

നിന്റെ യാത്രയിൽ ഞാനെന്നും നിനക്കൊപ്പം..!!

പടിയിറങ്ങി മുന്നിൽ ഹിമാവാന്റെ കൊടുമുടി മാത്രം .

ഹിമപാതത്തെ ഞാൻ ഭയക്കുന്നില്ല

തണുത്തുറഞ്ഞ മഞ്ഞു പാളികളെയും എനിക്ക് ഭയമില്ല

തെറ്റും ശരിയും വേർതിരിച്ചറിയാൻ

ആഗ്രഹം എന്നെ അനുവദിക്കുന്നുമില്ല.

ഒരു പക്ഷെ ഞാൻ പരാജയപെട്ടെക്കാം

പക്ഷെ പരാജയം ഹൈമവതഭൂവിൽ പൊരുതി മാത്രം !!

നഷ്ടപെടുന്നതിനെകുറിച്ച് ചിന്തിക്കാൻ നേരമില്ല

പടച്ചട്ടയുടെ തിളകം കണ്ണിലേക്ക്

അണിയാനുള്ള നേരം വിദൂരമല്ല

കാത്തിരിക്കുക , തയ്യാറാവുക

ഹൈമവതഭൂവിലെ കാഹള ശബ്ദത്തിനായി ..!!

മൈഥിലി

മൈഥിലി

കല്ലായിക്കണ്ണീർ

കല്ലായിക്കണ്ണീർ