Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

അടയാളങ്ങൾ

അടയാളങ്ങൾ

ചുമരിലെ ഡിജിറ്റൽ ക്ലോക്കിലേക്കു സംശയത്തോടെ നോക്കുന്ന എന്നെ കണ്ടു മകൻ ചോദിച്ചു " അച്ഛാ എന്താ ഇങ്ങനെ നോക്കുന്നത്, കണ്ണ് കാണുന്നില്ലേ, സമയം നാലരയാകുന്നു". ഒന്നുമില്ലെന്നു പറഞ്ഞു തലതിരിച്ചെങ്കിലും അവനറിയില്ലല്ലോ ഞ)ൻ കുറച്ചുദിവസമായി ഈ ക്ലോക്കിനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്.

പണ്ട് പറഞ്ഞുകേട്ട നിമിത്തങ്ങളിളിലും ശകുനങ്ങളിലുമൊന്നും വലിയവിശ്വാസമൊന്നുമില്ലായിരുന്നിട്ടും ചിലപ്പോളൊക്കെ അത് ശരിയാണോ എന്ന് തോന്നിപ്പോകുന്ന അനുഭവങ്ങൾ ഉണ്ടാക്കുന്ന ഒരു സംശയം. വീണ്ടും ഒരിക്കൽ കുടി ക്ലോക്കിലേക്കുനോക്കി, ഞ)ൻ നോക്കിനിന്നിരുന്ന സമയം 4:32 കഴിഞ്ഞുപോയിരിക്കുന്നു.

വിശ്വസിക്കുന്നവർക്ക് ഇതെല്ലം ഫലിക്കുന്നതുപോലെ തോന്നുന്നത് തികച്ചും ആകസ്മികമായിരിക്കാമെങ്കിലും പിന്നെയും സംശയം ബാക്കി. ഇതെല്ലാം എന്റെ വെറും തോന്നലാണെന്ന് അവൾ പറഞ്ഞെകിലും ഞ)ൻ പിന്നെയും അടയാളങ്ങളെക്കുറിച്ചും സൂചനകളെക്കുറിച്ചും ആവർത്തിച്ചുചിന്തിച്ചുകൊണ്ടേയിരുന്നു.

അത്തം മുൻപും പിമ്പുമുള്ള ചതുർത്ഥി പഴംചൊല്ലാണെങ്കിലും ക്ഷയിച്ചു മെലിഞ്ഞ ചന്ദ്രനെ കണ്ടതിനുപിന്നാലെ വരുന്ന അലോസരങ്ങൾ, പൂർണചന്ദ്രനെ കണ്ടതിനു ശേഷം തെളിയുന്ന അലോസരങ്ങൾ, കാറിനു കുറുകെ കടന്ന പൂച്ചക്കുപിന്നാലെ യാത്രക്കിടയിൽ വെറുതെ പരസ്പരം തുറിച്ചുനോക്കയും, പിറുപിറുക്കുയുംചെയ്യുന്ന മറ്റു ഡ്രൈവർമാർ എല്ലാം യാദൃഷികമായിരിക്കാം അതിലൊന്നും യാതൊരു ലോജിക്കുമില്ലെന്നു സ്വയം പറയുമ്പോളും അല്ല അത് പ്രകൃതിയുടെ സൂചനകളാണെന്ന തോന്നൽ വീണ്ടും അതാവർത്തിക്കാൻ എന്നെ നിർബന്ധിച്ചു.

മുപ്പത്തിമുക്കോടി ദൈവങ്ങളെന്നാൽ അത് പ്രകൃതിശക്തികളാണെന്നും അവയുടെ നിഗുഢ ശക്തിയെ ഓരോ ദൈവങ്ങളായി സങ്കല്പിച്ചെകിലും അവക്ക് ചില സൂചനകൾ നല്കാൻ കഴിയുമെന്ന് ചുമ്മാ ഭയപ്പെടുത്താൻ പറഞ്ഞപ്പോൾ "ഹോ സിക്സ്ത് സെൻസുള്ള ഒരു അയ്യർ ദി ഗ്രേറ്റ് " അവളുടെ പരിഹാസത്തെ ചിരിച്ചു സ്വീകരിച്ചെങ്കിലും എവിടെയോ ഒക്കെയും വിളക്കിച്ചേർത്തിരിക്കുന്നതുപോലെ.

കുറച്ചു ദിവസങ്ങൾക്കുമുമ്പ് എന്റെ മുന്നിൽ തെളിഞ്ഞു വന്ന ഡിജിറ്റൽ ക്ലോക്കിലെ അക്കങ്ങളിലെ പ്രത്യേകത, അത് പലപ്പോഴും അവരെയും കാണിച്ചതല്ലേ? . 1:23, 3.33, 0:00, 5:55, 2:34….എന്നിങ്ങനെ വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ ഇതു എന്തോ ഒരു സൂചനയാണെന്ന് ഞ)ൻ അവളോട് പറഞ്ഞപ്പോൾ, വെറുതെ അതുമിതും പറഞ്ഞ്  മോനെ പേടിപ്പിക്കേണ്ട ക്ലോക്കായാൽ അങ്ങനെയാണെന്നവൾ പറഞ്ഞു. പക്ഷെ ഈ ദിവസങ്ങളിൽ അതുപോലൊരു നമ്പർ കാണാൻ കാത്തിരുന്നിട്ടും അതെന്റെ കണ്ണിൽപ്പെടാതെ മറയുന്നതെന്തേ?

സമയത്തിന്റെ സൂചന എന്റെ അവസാനമായിരിക്കുമോ അതോ മറ്റെന്തെകിലുമോ ? എന്നു മനസ് കാടുകയറി ചിന്തിക്കയാണെന്നു കരുതി. ഒരുദിവസം ഉറങ്ങാൻ കിടന്നപ്പോൾ എന്റെ മുകളിലൂടെ കയറിയിറങ്ങിയ പല്ലിയെ കണ്ട്, എലി എലി എന്ന് മകൻ വിളിച്ചുപറഞ്ഞപ്പോൾ. അതെലിയല്ലേടാ പല്ലിയാണെന്ന് തിരുത്തിയശേഷം എന്റെ സമയം അടുത്തെന്നു തോന്നുന്നെന്ന് ഞ)ൻ അവളോട് പറഞ്ഞു .

അതുമിതും വിളിച്ചുപറയാതെ ഉറങ്ങിക്കോ. നിങ്ങളെന്താ ഗൗളിശാസ്ത്രം പഠിച്ചിട്ടുണ്ടോ എന്നവൾ സ്വരം താഴ്ത്തി ചോദിക്കുന്നത് കേട്ടു.

പക്ഷെ അതിനടുത്ത ദിവസമല്ല ഏട്ടന്റെ അസുഖമറിയുന്നത്. ഹെപ്പടൈറ്റസ് എ മരണകാരിയല്ലെങ്കിൽപ്പോലും അതൊരു മറയായി ഒരു ചാന്ദ്രവട്ടക്കാലത്തെ വിദഗ്ധ ചികിത്സപോലും ഫലിക്കാതെ അത് അവന്റെ ജീവനെടുത്തില്ലേ?

ഏട്ടന്റെ അസാധാരണ സ്വഭാവവും പെരുമാറ്റവും അവന്റെ അല്പായുസ്സിന്റ്റെ സൂചനയായിരുന്നോ?. എല്ലാത്തിനോടുമുള്ള നിസ്സംഗത, ഒന്നിനോടും അമിതമായ താല്പര്യം കാണിക്കാത്ത, ഒരാളോടുപോലും മുഖം കറുപ്പിക്കാത്ത പ്രകൃതം അവനെ എല്ലാവരിലും ഇഷ്ട്ടമുണ്ടാക്കി. മറ്റുള്ളവരുടെ പരിഹാസം ശ്രദ്ധിക്കാതെ അവൻ പ്രകൃതിയെ പരിപാലിച്ചു. അതെല്ലാവരിലും സംശയമുണ്ടാക്കി, അവനെന്താ ഇങ്ങനെ?, അതൊരു സൂചനയായിരുന്നോ? പ്രകൃതിയിലേക്കുള്ള മടക്കയാത്ര അവൻ അറിഞ്ഞിരിക്കുമോ?.

അതിനു തൊട്ടുമുന്പുള്ള കുറച്ചുകാലം എന്തെന്നറിയാത്ത അസ്വസ്ഥത അനുഭവിച്ചത് ഞ)ൻ മാത്രമാണോ എന്നറിയാൻ പലരോടും ചോദിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്ന മറുപടി, വീണ്ടും സംശയം. ഒന്നറിയാം, ആ കുറച്ചു ദിവസങ്ങളിൽ എനിയ്ക്കുമുന്നിൽ തെളിഞ്ഞ ആ സമയങ്ങളിൽ എന്തോ ഒരു സൂചനയുണ്ടായിരുന്നു. അതിപ്പോൾ ആവർത്തിക്കുന്നില്ല, പ്രകൃതിയുടെ സൂചനകൾ ഉള്ളതാണോയെന്ന സംശയത്തിൽ ഞ)ൻ വീണ്ടും ക്ലോക്കിയിലേക്കു നോക്കി. മണി 8:43.

തണുപ്പ്

തണുപ്പ്

അമ്മ

അമ്മ