Kadhajalakam is a window to the world of fictional writings by a collective of writers

പുഴ വീണ്ടും ഒഴുകുകയാണ് ..പുഴയല്ല...പുഴകൾ

പുഴ വീണ്ടും ഒഴുകുകയാണ് ..പുഴയല്ല...പുഴകൾ

തുടക്കത്തിലവ രണ്ടു പുഴകളായിരുന്നു , സ്വപ്നങ്ങളില്ലാതെ

വെവ്വേറെ ഒഴുകിയ വെറും രണ്ടു പുഴകൾ

ഉരുൾപൊട്ടിയ ഒരു പ്രളയ കാലം മുതൽ രണ്ടും ഒന്നായൊഴുകിത്തുടങ്ങി

പിന്നെയവരൊരു പ്രണയപ്പുഴ തീർത്തു ..

ഒഴുക്കുമാഴങ്ങളും പങ്കുവച്ചു, ഒന്നിച്ചൊരു സ്വപ്നം മെനഞ്ഞു ..

തട്ടിയും ,തല്ലിയും പൊട്ടിച്ചിരിച്ചും അങ്ങനെയങ്ങനെ ..

ഒരുനൂറു കൈവഴികൾ ജന്മമെടുത്തു..

പുഴയച്ചനായി പുഴയമ്മയും ..


പിന്നെയെപ്പൊഴോ ആളുകൾ പറഞ്ഞു തുടങ്ങി ഒരുപുഴ മെലിഞ്ഞെന്ന്

പറയുന്നവർക്കറിയില്ലല്ലോ പുഴകൾക്ക് മരണമില്ലെന്ന് ..

ഒഴുക്കുമാഴങ്ങളും പാതിക്കണ്ട സ്വപ്നങ്ങളും ജീവനും ചൈതന്യവും

അർദ്ധ പകുതിയുടെ ഹൃദയത്തിനുള്ളിലാണെന്ന് ..

ആരുമറിയാതെ പുഴ പിന്നെയുമൊഴുകി

പ്രാണൻറെ പാതിയുടെ ഉള്ളിലൂടെ ...

മറ്റേ പുഴയുടെ ശക്തിയായ്‌ ,ധൈര്യമായ്, ഓജസ്സായ്‌ ..

പിന്നെയെപ്പൊഴോ ആളുകൾ പറഞ്ഞു തുടങ്ങി

മറ്റേ പുഴ കറയാറില്ലെന്ന് ..

(പുഴയുടെ കണ്ണീരിന് നിറമില്ലല്ലോ ..അല്ലേ )

ഒടുവിലൊരുനാൾ ദാഹനീരിനായ്‌ ഞാനും ചെന്നു

(എനിക്കല്പം വെള്ളം തരൂ..)


പുഴവെള്ളത്തിനുപ്പാണല്ലോ ..കയ്‌ക്കുന്ന കണ്ണീരുപ്പ്..

ആരും കണ്ടില്ല പുഴയുടെ കണ്ണുനീർ, ഉപ്പ് ആരും രുചിച്ചുമില്ല .

.പിന്നെയുമാളുകൾ പറഞ്ഞു നടന്നു പുഴ കറയാറില്ലെന്ന്...

ഞാനെന്തു പറയണം.... നിന്നോട്

(പുഴ കരയരുത്.. ആളുകൾ കഥകൾ മെനയട്ടെ....)

ഒന്നറിയാം.. പാതി ദൂരം താണ്ടിയ പുഴയുടെ ജീവൻ

മറ്റേപുഴയുടെ ഉള്ളിലുണ്ടെന്നുമാത്രം ..

അതൊരു പുഴയല്ല പുഴകളാണ് ...!!

അതൊരു പുഴയല്ല പുഴകളാണ് ...!!


രാത്രിക്കുളി

രാത്രിക്കുളി