Kadhajalakam is a window to the world of fictional writings by a collective of writers

സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ പ്രലോഭനങ്ങൾ

സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ പ്രലോഭനങ്ങൾ

ഞങ്ങളെ പ്രലോഭനങ്ങളിൽ ഉള്ള്പെടുതരുതെ, ദുഷ്ട ശക്തികളിൽ നിന്ന് സംരക്ഷികനമേ." മൈക്കൾ പ്രാർത്ഥിച്ചു നിർത്തി. ഇനിയും മനസ്സ് സ്വസ്തമായില്ല. കുരിശിന്മേൽ തറച്ച രൂപം നോക്കാൻ അവനു ഭയമാണ്. പണ്ടേ തെരേസ  പറയുമായിരുന്നു, മനസ്സിൽ കള്ളത്തരം ഉള്ളപ്പോൾ മൈക്കൾ മുഖത്ത് നോക്കി സംസാരിക്കാറില്ല എന്ന്. അവളുടെ ചിരി ഇപ്പോഴും മനസ്സിൽ തുളച്ചു കീറുന്നു. മുട്ടിന്മേൽ നിന്ന് എഴുന്നേറ്റു അവൻ അടുക്കളയിൽ വന്നിരുന്നു. പാതി കുടിച്ചു തീർത്ത ജാക്ക് ഡാനിയെൽസ് കുപ്പിയിൽ നിന്നും അവൻ സ്കോട്ച് ഒരു കവിൾ ഇറക്കി. മുകളിലെ കിടപ്പ് മുറിയിൽ തെരേസ വേദന കൊണ്ട് കരച്ചിൽ ഒതുക്കി കിടക്കുന്നത് അവനു അറിയാം  . അവളുടെ ശരീരം അർബുദം കാർന്നു തിന്നു തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നു.  അവളുടെ കണ്ണുനീരിൽ കുതിർന്ന കിടക്കയാണ് എന്നും രാത്രി മൈക്കലിനെ കാത്തു ഇരിക്കുന്നത്. മൈക്കൾ കണ്ണടച്ച് മകന്റെ മുറിയിൽ നിന്ന് ഉയരുന്ന റോക്ക് സംഗീതത്തിൽ മുഴുകി ഇരുന്നു.. 
സൈമൺ, വയസ്സ് 22. ലെഡ് സെപ്പെലിന്റെ സ്റ്റൈർവയ് ടൂ ഹെവൻ എന്നാ ഗാനം ആണ് അവന്റെ മുറിയിൽ. സ്വർഗത്തിലേക്കുള്ള പാത.. അവന്റെ അമ്മ ആ നടപാതയിലെക്കുള്ള പടികൾ കേറി തുടങ്ങിയിരിക്കുന്നു..  ദുരിതമേറിയ നീണ്ട യാത്ര. അമ്മയെ എത്രയും എളുപ്പത്തിൽ സ്വർഗത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നേൽ ആ ചിരിക്കുന്ന മുഖം വീണ്ടും കാണാമായിരുന്നു. തന്നോടുള്ള  സ്നേഹം മുഴുവൻ അടങ്ങുന്ന ആ ചിരി. അപ്പൻ ആ ചിരി  മറക്കാൻ ഉള്ള ശ്രമം ആണ്. സന്ധ്യക്ക്‌ മുന്നേ മദ്യ കുപ്പിയുണ്ട് ഒരു  കയ്യിൽ. മറ്റേ കയ്യിൽ ജപമാലയും.. എങ്ങനെ സാധിക്കുന്നു ഒരു മനുഷ്യന് ഇങ്ങനെ മാറാൻ. അവന്റെ അമ്മയെ മറന്നു ജീവിക്കാൻ. അവനു കണ്ടു സഹിച്ചു നിൽക്കാവുന്നതിന്റെ പരിധി തീർന്നിരിക്കുന്നു....
മൈക്കൾ മെല്ലെ കസേരയിൽ നിന്ന് എഴുന്നേറ്റു. കൈ ചെറുതായി വിറയ്ക്കുന്നുണ്ട്.  അവൻ മെല്ലെ കിടപ്പ് മുറിയിലേക്കുള്ള പടികൾ കയറാൻ തുടങ്ങി. പാതി എത്തിയപ്പോൾ തിരിഞ്ഞു ഒരു വട്ടം കുരിശു രൂപം നോക്കി. ദൈവം മുഖം മറച്ചു കളഞ്ഞോ? എന്തെങ്കിലും പറയുന്നതിന് മുന്നേ മൈക്കൾ നടന്നു. മകന്റെ മുറിയിൽ നിന്ന് ഇപ്പോഴും സംഗീതം കേൾക്കാം. മൈക്കൾ തന്റെ മുറിയുടെ വാതിൽ മെല്ലെ തുറന്നു.  
അതാ അവന്റെ തെരേസ ഉറങ്ങുന്നു.  ഇന്ന് അവളുടെ വേദന അടക്കി പിടിച്ച കരച്ചിൽ കേൾക്കുന്നില്ല.  സുഖ നിദ്രയിൽ ആണ് അവൾ.  ഭാഗ്യം.  മൈക്കൾ അവളുടെ അരികിൽ എത്തി. അവൻ അവൾ അറിയാതെ ഒരു തലയിണ എടുത്തു. അവളുടെ പാതി പ്രാണൻ പിഴിഞ്ഞ് കളയാൻ ധൈര്യം സംഭരിച്ചു.  ക്ഷമിക്കൂ പ്രിയേ, സുഖത്തിലും ദുഖത്തിലും, ആരോഘ്യത്തിലും അനാരോഘ്യത്തിലും കൂടെ തുണയായി നില്ക്കാം എന്ന് കർത്താവിന്റെ മുന്നിൽ വാക്ക് പറഞ്ഞിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.  പക്ഷേ അതിലും വലിയ വാക്ക് മൈക്കൾ തെരേസയ്ക്ക് കൊടുത്തിരുന്നു. ഒരിക്കലും വേദനിപ്പിക്കില്ല എന്നാ പ്രതിജ്ഞ. 
മൈക്കൾ അവളുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി.  ഇന്ന് അവൾ പതിവിലും സുന്ദരി ആയിരിക്കുന്നു. ഒരു മാലാഖയെ പോലെ. അവൻ അവളുടെ കയ്യുകൾ അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.  അവളുടെ നാഡികൾ തുടിചിരുന്നില്ല. അവളുടെ ഹൃദയം നിലച്ചിരുന്നു. അവന്റെ കണ്ണുകൾ  ഈറൻ അണിഞ്ഞു. അവളുടെ കവിളിൽ അവൻ ചുംബിച്ചു. അതാ പുറകിൽ നിന്ന് ഒരു കരച്ചിൽ. അവരുടെ മുറിയുടെ ഒരു കോണിൽ തന്റെ മകൻ, സൈമൺ, പൊട്ടി കരഞ്ഞു നില്ക്കുന്നു.  മൈക്കൾ അവനെ രണ്ടു കൈകളും നീട്ടി അരികിലേക്ക് വിളിച്ചു. അവന്റെ കൈകൾ പുറകിൽ മറച്ചു പിടിച്ചിരുന്നു. അവൻ കരഞ്ഞു കൊണ്ട് മൈക്കലിന്റെ അടുത്ത് ചെന്നു. മൈക്കൾ തന്റെ മകനെ കെട്ടി പിടിച്ചു കരഞ്ഞു.  സൈമൺ,"മാപ്പ് അപ്പച്ചാ, എന്നോട്  ക്ഷമിക്കൂ." മൈക്കൾ ഒന്നും പറയാൻ സാധിച്ചില്ല. സൈമൺ ന്റെ കയ്യിൽ നിന്നും അവൻ മറച്ചു പിടിച്ചിരുന്ന കത്തി തറയിൽ വീണ ശബ്ദം മൈക്കൾ കേട്ടു, പിന്നേ ലെഡ് സെപ്പെലിന്റെ സ്റ്റൈർവയ് ടൂ ഹെവൻ, സ്വർഗത്തിലേക്കുള്ള പടികൾ.
 

യുദ്ധഭുമിയിലെ അഭയാർഥി

യുദ്ധഭുമിയിലെ അഭയാർഥി

പ്രേമം

പ്രേമം