Kadhajalakam is a window to the world of fictional writings by a collective of writers

അമ്മു

അമ്മു

മാധ്യമങ്ങളുടെ കാറും കോളും അടങ്ങി ...ആളുകളെല്ലാം പുതിയ പീഡന കേസിലേക്ക് ശ്രദ്ധ തിരിഞ്ഞു . ഇവിടെ ഒരമ്മയും മൃഗ മനുഷ്യൻറെ കാമവെറി യാൽ പിച്ചിച്ചീ ന്തപ്പെട്ട അഞ്ചു വയസ്സുകാരി അമ്മുവും...ഈ ഗവണ്മെൻറ് ഹോസ്പിറ്റൽ വരാന്തയിൽ തനിച്ചായി.

"മോൾക്ക് വിശക്കുന്നുണ്ടോ"........അമ്മ കഞ്ഞി വാങ്ങാൻ പോട്ടെ ശാരദ മോളോട് ചോദിച്ചു 
അമ്മുവിൻറെ മുഖത്ത് രക്തം കല്ലിച്ചിരിക്കുന്നു ...ചുണ്ട് വീങ്ങിയിട്ടുണ്ട്...നാവും മുറിഞ്ഞിട്ടുണ്ട് ...എപ്പോഴും ചിരിച്ചുകൊണ്ടുള്ള മുഖം ആകെ വാടിപ്പോയി.

വേണ്ടമ്മേ ....അമ്മ പോയാൽ എനക്കു പേടിയാകും ...ദാമോദരേട്ടൻ ഇനിയും വരും എന്നെ കൊല്ലാൻ .
ശാരദയുടെ കണ്ണ് നിറഞ്ഞു .....”ഇല്ല മോളെ...മോളെ ഇവിടെ ആരും ഒന്നും ചെയ്യില്ല . ദാ ...നോക്കൂ ഇവിടെ ഡോക്ടർ ഉണ്ട് സിസ്റ്റർ ഉണ്ട് ....കുറേ ആളുകളൊക്കെയില്ലേ ..പിന്നെന്തിനാ പേടിക്കുന്നെ …”
ന്നാ ...അമ്മ പോയിട്ടുവാ .....വേഗം വരണം .....
ശാരദചുമരിനപ്പുറം മറ യുന്നതുവരെ അമ്മു നോക്കിനിന്നു..

ഇരു വീട്ടുകാരുടെയും എതിർപ്പിനെ വകവയ്ക്കാതെയായിരുന്നു തോമസ്സ് ശാരദയെ വിവാഹം കഴിച്ചത്...പക്ഷെ വിധി അവരെ ഒരുമിച്ചു ജീവിക്കാൻ അനുവധിച്ചില്ല . അമ്മുവിനു രണ്ടുവയസ്സുള്ള പ്പോളാണ് വീടിനടുത്തുള്ള പുഴയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ.. തോമസ്സ് കാൽ വഴുതി പുഴയിലെ ചുഴിയിൽ പെട്ട് കയത്തിലേക്ക് ഒഴുകിപ്പോയി. കൂടെഉണ്ടായിരുന്നവക്ക് തോമസിന്റെ ജീവന രക്ഷിക്കാനായില്ല ....ശാരദയുടെ ജീവിതവും സ്വപ്നങ്ങളും തോമസിനൊപ്പം ഒഴികുപ്പോകെണ്ടാതയിരുന്നു പക്ഷെ ..വായാടിയായ . സുന്ദരിയായ അമ്മുകൂടെയുള്ളതിനാൽ എല്ലാ വേദനയും മറന്നു ശാരദ അമ്മുവിനായ് ജീവിച്ചു.

കൂലിപ്പണിക്ക് പോകുമ്പോൾ അമ്മുവിനെ ബാലവാടിയിൽ ആക്കാറാണ് പതിവ്. ബാലവാടി കഴിഞ്ഞ് വരുന്നതുവരെ അയലത്തെ യശോദ ചേചിയുടെ വീട്ടിൽ നിന്നും കളിക്കും. വൈകുന്നേരം സാരദയുടെ തലവെട്ടം കണ്ടാൽമതി ...അമ്മേ എന്നും വിളിച്ചു ശാരദയെ കേട്ടിപ്പിടിക്കും. അമ്മു പിന്നെ ഉറങ്ങുംവരെ സരടയുടെ സാരിതുമ്പും പിടിച്ചയിരിക്കും നടപ്പ്. 
നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു....... 
ശാരദ ഒരു ചെറിയ ഞെട്ടലോടെ ...എഴുനേറ്റു . അമ്മുവിന് കഞ്ഞി കൊടുത്ത് ഒന്ന് മയങ്ങിയതാണ് . ഇപ്പോൾ അങ്ങിനെയൊന്നും ഉറക്കം വരാറില്ല എപ്പോഴും അമ്മുവിനെ തൊട്ടുകൊണ്ട് അവളുടെ അടുത്തുതന്നെ ഉണ്ടാകും .
സിസ്റ്റർ വല്ലതും പറഞ്ഞോ ....അടുത്തു നിന്ന സിസ്റ്ററോട് ശാരദ ചോതിച്ചു.
ചേച്ചീ ..മോളെ നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു....... 
ശാരദയുടെ മനസ്സ് പിടച്ചു ...ഒരു ഭയം മിന്നി മാഞ്ഞു വീണ്ടും ആ നശിച്ച നാട്ടിലേക്ക് ..അമ്മുവിനെ കൊല്ലാകൊല ചെയ്ത നാട്ടിലേക്ക്.....
പിന്നെ എവിടെ പോകാനാണ് ...

അമ്മൂ ....
ഉം ....
നമുക്ക് നാളെ വീട്ടിൽ പോകേണ്ടേ…… ... ശാരദ അമ്മുവിൻറെ മുടിയിലുടെ വി രലോടിച്ചുക്കൊണ്ട് ചോദിച്ചു .
വേണ്ടമ്മേ ..നമ്മള് തനിച്ചല്ലേ അവിടെ ...ദാമോദരേട്ടൻ ..ഇനിയും വരും .എനക്ക് പേടിയാ ....
മോള് പേടിക്കേണ്ട ..അയാളെ പോലീസ് പിടിച്ചുകൊണ്ടുപോയില്ലേ… പൊതിരെ തല്ലും കൊടുത്തു.
ഇനി അയാൾ മോളുടെ കണ്വെട്ടത്തുപോലും വരില്ല. ഇനി മോളെ തനിച്ചാക്കി അമ്മ എങ്ങും പോകില്ല ..പോരെ 
അമ്മേ ..എന്റെ ചുവന്ന പനിനീർപ്പൂവുള്ള ഉടുപ്പെവിടെ ....നാളെ ഞാനാതിട്ടോട്ടെ 
അത് ...... ശാരദയ്കൊന്നും പറയാൻ കഴിഞ്ഞില്ല .
അത് പോട്ടെ ..മോൾക്ക് അമ്മ വേറെ നല്ലോരണ്ണം വാങ്ങിത്തരാം
അമ്മു എന്തോ ഓർത്തെടുത്തു പറഞ്ഞു ഓ ...അതുശരിയാ....അത് പിന്നിപ്പോയില്ലേ ... ഞാൻ ദാമോടരെട്ടനോടു കരഞ്ഞു പറഞ്ഞതാ....എൻറെ അമ്മ പിറന്നാളിനു വാങ്ങിതന്നതാന്ന് ..പിന്നെയും പിടിച്ചു വലിച്ചപ്പോൾ അത് പിന്നി പൂവെല്ലാം നിലത്തു വീണു അപ്പോഴെന്നോടു കരഞ്ഞു പോയമ്മേ ..... പിന്നെ എന്റെ വായ പൊത്തി...എനിക്കപ്പൊ ശ്വാസം കിട്ടീല്ലമ്മേ .. പിന്നെ ..
ശാരദ ഒന്നു വിതുമ്പി ....പിന്നെ അതൊരു പൊട്ടി ക്കരചിലായി ... 
അയ്യേ ...ഈ അമ്മയെന്തിനാ ..കരയുന്നെ ..അമ്മുവിന് ..പുതിയ ഉടുപ്പോന്നും വേണ്ട ...എനിക്കറിയില്ലേ അമ്മയുടെ കയ്യിൽ കാശില്ലെന്ന്….
ശാരദയ്ക്കു ..കണ്ണനീർ അടക്കാനായില്ല ...ഒന്നും പറയാനും 
പല രാത്രികളിലും വാതിലിൽ മുട്ട് കേൾക്കുമ്പോഴൊക്കെ ശാരദ അമ്മുവിനെ ചേർത്തുപിടിച്ചു കിടക്കും ..ഭായപ്പെട്ടില്ല ..പതറിയില്ല .പക്ഷെ ഇന്നിപ്പോൾ ഒരു ഇല അനങ്ങിയാൽ പോലും സരദ ഭയന്നു വിറയ്ക്കും .
തോമസ് മരിച്ചതിൽ പിന്നെ നാടു മുഴുവനും കഴുകൻ കണ്ണിലൂടെ മാത്രമേ ശാരദയെ ..നോക്കിയിട്ടുള്ളൂ ..അതിൽ പലരും പലവട്ടം ശാരദയുടെ സാരിത്തുമ്പ് പിടിച്ചു വലിച്ചിട്ടുണ്ട് . അമ്മുവിന് വേണ്ടി ജീവിക്കുന്ന ശാരദ അതെല്ലാം മനക്കരുത്തോടെ ചെറുത്തു നിന്നിട്ടുണ്ട് . 
വീട്ടിലേക്കുള്ള യാത്രയിൽ ശാരദയുടെ മനസ്സ് മുഴുവനും അമ്മുവിനെ കുറിച്ചായിരുന്നു അവളുടെ ഭാവി ..സാക്ഷരരായ സമൂഹം അവളുടെ ഭൂതകാലത്തിൽ ചൂഴ്നിറങ്ങി തൻറെ മകളെ മരണം വരെ വേട്ടയാടിക്കൊണ്ടിരിക്കും ..അവർ അവളെ വെറുതെ വിടില്ല. ശാരദ നിർവികാരമായി നെടുവീര്പ്പിട്ടു ....
എന്താ ..അമ്മേ ...അയലത്തെ അച്ചൂട്ടനും മളൂട്ടിയും വരാത്തെ ...അമ്മു വീട്ടിൽ വന്നത് അവരറിഞ്ഞു കാണില്ലേ.
അവര് വന്നോളും മോളെ ...മോൾക്ക് വയ്യാത്തതല്ലേ ...രണ്ടു ദിവസം കഴിഞ്ഞ് അസുഖോക്കെ മാറി മോൾക്ക് അവരുടെ കൂടെ കളിക്കാം ..കേട്ടോ 
ഹോസ്പിട്ടളില്നിന്നു വരുമ്പോൾ ശാരദ അൽപ്പം പൽപ്പായസ കൂട്ട് വാങ്ങിയിരുന്നു ..അമ്മുവിന് പാൽപ്പായസം വളരെ ഇഷ്ട്ടമാണ് .
വീട്ടിലെത്തിയപ്പോൾ ശാരദഎല്ലാ വേദനകളും മറന്നു ..ഉത്സാഹത്തോടെ വേഗം അടുക്കളയിൽ കയറി ..
അമ്മൂ ....
ഉം ...
മോൾക്കിന്നൊരു .. കൂട്ടം ഉണ്ടാക്കിത്തരട്ടെ ..
“നിക്കറിയല്ലോ ..പയസോല്ലേ ..” അമ്മു കൊഞ്ചലോടെ പറഞ്ഞു
ഉം ....അതേന്നെ ....കുറേ ദിവസങ്ങൾക്കു ശേഷം അമ്മയും മോളും ചിരിച്ചു . 
“അമ്മ ഇന്ന് ചോറും കറിയും ഉണ്ടാക്കുനില്ല രാത്രി .നമ്മളെന്താ കഴിക്ക്വാ…” അമ്മു സംശയത്തോടെ ചോതിച്ചു 
ഇല്ല....മോളെ....അമ്മ ചോറൊന്നും ഉണ്ടാക്കുനില്ല .ഇന്ന് നമ്മളു രണ്ടാളും പാൽപ്പായസം ... വയറു നിറയെ കഴിച്ച് ..രാത്രി ഒരിടം വരെ പോകും. 
രാത്രീലോ ...എങ്ങിട്..ഞാനില്ല ... എനിക്ക് പേടിയാ 
അമ്മയില്ലേ മോളുടെ കൂടെ ... ഇനി മോളെ ആരും ഒന്നും ചെയ്യിള്ള ശാരദ ഉറച്ച മനസ്സോടെ പറഞ്ഞു. ആ വാക്കുകൾക്ക് കൂടുതൽ ധൈര്യവും ശക്തിയും ഉണ്ടായിരുന്നു . 
ഇനി ഞാൻ അമ്മയ്ക്ക് പായസം കോരി തരട്ടെ ...എനിക്കൊരാഗ്രഹം ...അമ്മു ശാരദയോടു ചോതിച്ചു 
ഉം ...
അമ്മു ..ഒരു സ്പൂണ് പായസം കോരി സരടയുറെ വായിൽ വച്ചു ശാരദയുടെ കണ്ണു നിറഞ്ഞു ..സന്തോഷം കൊണ്ട് 
നേരം ...വളരെ ഇരുട്ടി ...ചെറിയ നിലാവുണ്ട് ...അതിനാൽ വഴി തെളിഞ്ഞു കാണാം .. കനത്ത നിശബ്ദതയിൽ അമ്മുവിന് പേടിയുണ്ടെന്ന് ശാരദയ്ക്കു തോനി . 
നമ്മൾ എങ്ങോട്ടാ അമ്മെ പോകുന്നേ .....
ഒരാളേ ...കാണാനാ ....
ആരെ ....
ഒരാളെ ... .................
മോളെ കാണുമ്പോൾ അയാൾക്ക് എന്തു സന്തൊഷമായിരിക്കുമെന്നൊ ..മോളെ കെട്ടിപ്പിടിച്ചുമ്മതരും, മോളുടെ കുടെ കളിക്കും മോളെ പൊന്നുപോലെ പൊന്നുപോലെ നോക്കും 
അമ്മുവിന് സന്തോഷമായി 
ന്നാ വേഗം പോകാം ...അമ്മുവിന് ദ്രിതിയായി ....
എത്താറായോ അമ്മേ ......

മോള് തളർന്നോ ...

അമ്മു ഒന്നും പറഞ്ഞില്ല ..തെല്ലൊരമ്പരപ്പോടെ അമ്മു ശാരദയോട് പറഞ്ഞു

“അമ്മേ ..നമുക്ക് വഴി തെറ്റീന്നാ തോന്നുന്നെ ...നമ്മൾ പുഴയിലാ എത്തീത് . 
ഇല്ല മോളെ ..തോമസേട്ടൻ ഇവിടെ വരാനാ പറഞ്ഞത് ...
“ഏത് തോമസേട്ടൻ ....” അമ്മു അദ്ഭുതത്തോ ടെ ചോതിച്ചു.
“ അച്ഛനോ ...അതിന് അമ്മുന്ടച്ചൻ വെള്ളത്തീ വീണു മരിച്ചില്ലേ ..”
ശാരദവീണ്ടും മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോൾ അമ്മു പേടിയോടെ പറഞ്ഞു 
“അമ്മേ ഈ പാറ കെട്ടിൽ നല്ല വഴുക്കലുണ്ട് .തെന്നിയാൽ നമ്മൾ രണ്ടാളും താഴെ കഴത്തിൽ വീഴും .”
മോള് പേടിക്കേണ്ട ..അമ്മയുടെ കൈ മുറുകെ പിടിച്ചോ

ഇപ്പൊ മോൾക്ക് പേടീണ്ടോ ...
ഇല്ല ... അമ്മു ശാരദയുടെ കൈ മുറുകെ പിടിച്ചു

മഴക്കാലമാണ് മലയിൽ മഴപെയ്യുനതിനനുസരിച്ച് ഇടയ്ക്ക് ശാന്തവും പിന്നീട് രൗദ്രവുമായി പുഴയുടെ രൂപം മാറി മറിഞ്ഞുക്കൊണ്ടിരിന്നു. പാറ കെട്ടുകളെ തല്ലി തകർത്തു കൊണ്ടുവരുന്ന പുഴയുടെ കാതടപ്പിക്കുന്ന ശബ്ദമാണെങും .

അമ്മൂ ...നമുക്ക് അച്ചന്റെ അടുത്ത് പോകണ്ടെ ..... ദാമോദരനും ..രാത്രിയിൽ നമ്മുടെ വാതിലിൽ മുട്ടുന്നവരും ഇല്ലാത്ത ... ആരെയും പെടിക്കാണ്ട് ...നടക്കാൻ കഴിയുന്ന ,ഉറങ്ങാൻ കഴിയുന്ന ....സ്നേഹമുള്ളവർ മാത്രമുള്ള ... സുഗന്ദം പരത്തുന്ന പൂവുകളുള്ള ....പൂമ്പാറ്റകളുള്ള ….നമുക്ക് പോണ്ടേ ......മോളുടെ അച്ഛനുള്ള ലോകത്തേക്ക് .
ഉം ...
പോണം ....അമ്മുവിന് സന്തോഷമായി ..
ശാരദ അമ്മുവിനെ കെട്ടിപ്പിടിച്ചു നെറുകയിലും കവിളിലും ഉമ്മവച്ചു 
മോള് കേൾക്കുന്നില്ലേ ..അച്ഛന്റെ ശബ്ദം ...അമ്മുമോളേ ന്ന് വിളിക്കുന്നത് 
അമ്മു ചെവിയോർത്തു ....ഉം ...ഇപ്പോകേൾക്കാം ...
അച്ഛാ .....അമ്മു പതിയെ വിളിച്ചു …...
മോളേ ....
അച്ഛാ .....
മോളേ .... അമ്മൂ…

മലവെള്ളതിന്റെ ശക്തി കൂടി ഉരുളൻ ങ്കല്ലുകളെ വിഴുങ്ങി..പാറകെട്ടുകളെ തള്ളി മാറ്റിക്കൊണ്ടു കൊണ്ട് ഒരു കുത്തൊഴുക്കായിരുന്നു .. താഴെ കയത്തിലേക്ക് ...പിന്നീടകലെ ....പുഴ ...ശാന്തമായ് ഒഴുകി.

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി

 ​ ​ചരമക്കോളം

​ ​ചരമക്കോളം