Kadhajalakam is a window to the world of fictional writings by a collective of writers

ഒരു ഓണനിലാവിന്റെ ഓർമ്മക്ക്

ഒരു ഓണനിലാവിന്റെ ഓർമ്മക്ക്

ചെന്നൈയിൽ നിന്ന് ട്രെയിൻ കയറാൻ എനിക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിർബന്ധം.ഈ ഓണത്തിന് നാട്ടിൽ പോയേ പറ്റൂ. ഞാൻ എൻ്റെ എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വസ്ഥമായി ഒന്നു വീട്ടിലിരിക്കാം, ഫ്രണ്ട്‌സിന്റെ കൂടെ ചുറ്റി അടിക്കാം എന്നൊക്കെ കരുതിയിരിക്കുമ്പോളാണ് ഈ ഓണാഘോഷം. എനിയ്ക്കു വല്ലാത്ത ദേഷ്യം വന്നു. അതിന്റെ കൂടെ അനുജന്റെ വാതോരാത്ത വർത്തമാനവും. അവനാകെ ത്രില്ലിൽ ആണ്.
എന്താ സുമി ഇനിയും ഇറങ്ങാറായില്ലേ? അമ്മയാണ്.
ഇതാ വരുന്നു.
ഓ, എന്റെ ട്രോളി ബാഗ് അടയ്ക്കാനും പറ്റുന്നില്ല. നാശം.
ഇത്രയേറെ ഡ്രസ്സ് എന്തിനാ? വല്ല സ്ഥിര താമസത്തിനുമാണോ? അമ്മയുടെ ക്ഷമ നശിക്കാൻ തുടങ്ങി.
ഞാൻ ഒന്ന് തറപ്പിച്ചു നോക്കി.
ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞതല്ലേ. നിങ്ങൾക്കൊക്കെ പോയാൽ പോരേ?
നീ മര്യാദക്ക് ഇപ്പോൾ ഇറങ്ങുന്നോ അതോ...?
അയ്യോ വേണ്ട, ഇനി അച്ഛനെ കൂടെ ഇങ്ങോട്ടു എഴുന്നള്ളിക്കാതിരുന്നാൽ മതി...
മുടി കെട്ടാൻ സമയമില്ല. സാരമില്ല. ഒരു ഹെയർ ബാൻഡ് എടുത്തു ഒരു പോണി ടെയിൽ കെട്ടി.
അമ്മക്കത്ര രസിച്ചിട്ടില്ല. എന്നാലും ഒന്നും മിണ്ടിയില്ല.
ചേച്ചിയുടെ ബാഗ് എന്തോരു ഹെവിയാ?
സൂരജേ, നീ മിണ്ടാതിരുന്നോ, ഞാൻ അനിയനെ ശാസിച്ചു.
എ.സി കമ്പാർട്മെന്റ് എൻജിന് അടുത്തായിരുന്നു. ഭാരമുള്ള ബാഗും വലിച്ചു നടന്നു മടുത്തു.
ട്രെയിനിൽ കേറിയതും സൂരജ് സൈഡ് സീറ്റ് പിടിച്ചു.
അമ്മയും അച്ഛനും പഴയ കഥകളിൽ ആണ്.
എന്തൊരു യാദൃശ്ചികത? ഇനി കാണും എന്ന് വിചാരിച്ചതല്ല. വർമയേയും കുടുംബത്തെയും. ഡൽഹി വിട്ടശേഷം യാതോരു കോണ്ടാക്റ്റും ഉണ്ടായിട്ടില്ല. ഇതിപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. അച്ഛൻ തന്റെ  ഡൽഹി ജീവിതം ഓർത്തെടുക്കുന്ന തിരക്കിലാണ്.
എനിക്ക് ഡൽഹിയെ കുറിച്ച് മങ്ങിയ ഓർമ്മകളെ ഉളളൂ. അച്ഛന് റെയിൽവേ ഉദ്യോഗത്തിനിടയിൽ കിട്ടിയ സുഹൃത്ത് ആയിരുന്നു വർമ്മ അങ്കിൾ. ഞാൻ ഒന്നാം ക്ലാസ്സിൽ ആയപ്പോഴേക്കും ഞങ്ങൾ ഡൽഹി വിട്ടിരുന്നു. പിന്നെ ചെറുതും വലുതുമായ ഒത്തിരിയേറെ നഗരങ്ങൾ. ഒടുവിൽ കഴിഞ്ഞ അഞ്ചു വർഷമായി ചെന്നൈയിൽ. എന്റെ പഠനത്തിനു വേണ്ടി ആയിരുന്നു അച്ഛൻ ചെന്നൈ തിരഞ്ഞെടുത്തത്. ഇനിയിപ്പോൾ അനുജനെ കൂടെ എഞ്ചിനീയർ ആക്കിയേ അച്ഛൻ ചെന്നൈയിൽ നിന്ന് വീടുവിടുന്നതിനെക്കുറിച്ച് ചിന്തിക്കുകയെങ്കിലും ചെയ്യൂ.
‘അമ്മ ബാങ്കിൽ ആയിരുന്നു. പക്ഷെ അച്ഛന്റെ ട്രാന്സ്ഫറും ഞങ്ങളുടെ പഠിത്തവും ഒരുമിച്ചു കൊണ്ട് പോകാൻ കഴിയാതെ അവസാനം ജോലി രാജിവച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ഓൺലൈനായി മാത്‍സ് ട്യൂഷൻ നടത്തുന്നു.
സൂരജ് എന്നെക്കാളും എട്ടു വയസിനു ചെറുതാണ്. ഞാൻ അച്ഛന്റെ -പെറ്റ്- ആണെങ്കിൽ അവൻ അമ്മയുടെ -ഫേവറിറ്റ്- ആണ്.
ഈ യാത്ര എല്ലാം നല്ലതിനായാൽ മതിയായിരുന്നു. അമ്മയാണ് .
ഈ യാത്രക്ക് എന്തോ ഒരു ദുരുദ്ദേശ്യം ഇല്ലേ എന്ന് എനിക്ക് തോന്നാതിരുന്നില്ല. പക്ഷെ ഒന്നും വ്യക്തവുമല്ല.
പഴയ ഫാമിലി ഫ്രണ്ട്സ്. എത്രയോ പതിറ്റാണ്ടുകൾക്കപ്പുറം വീണ്ടും കാണാൻ പോകുന്നു.
അച്ഛൻ കുറേയേറേ പലഹാരങ്ങൾ വാങ്ങിയിട്ടുണ്ട്.
പിന്നെ അമ്മ ഒരു നല്ല കാഞ്ചീപുരം സാരിയും. ആന്റിക്കാണ് പോലും.
ആഹ്, എന്തെങ്കിലും ആകട്ടെ.
ഞാൻ എന്റെ ബെർത്ത് തിരഞ്ഞെടുത്തു കഴിഞ്ഞു. മേലേക്ക് കേറാൻ നോക്കുമ്പോൾ ’അമ്മ വിളിച്ചു.
സുമി , നിനക്ക് ഉറക്കം വരുന്നോ ? എന്നാൽ ഡിന്നർ കഴിച്ചിട്ട് കിടക്കു.
ഓ വേണ്ട എനിക്ക് വിശപ്പില്ല.
സുമി, മോളെ രാത്രി കഴിക്കാതെ കിടക്കരുത് , അച്ഛൻ
ശരി , ഞാൻ സാൻഡ്‌വിച്ച് കഴിച്ചോളാം.
ഞാൻ ഫുഡ് ബാഗിൽ നിന്നും ഒരു ഗ്രിൽഡ് സാൻഡ്‌വിച്ച് എടുത്തു . ഒരു കുപ്പി ബിസ്ലരിയും. പതിയെ മേലേക്ക് കയറി.
എ.സിയുടെയാണ്. നല്ല തണുപ്പുണ്ട് .
മോളെ മുകളിൽ തണുപ്പ് ജാസ്തിയാകും. നീ ഈ ജെർക്കിൻ എടുത്തോളൂ. അച്ഛനാണ്.
കൈയെത്തി നീല നിറത്തിൽ ഉള്ള ജെർക്കിൻ വാങ്ങി.
മെല്ലെ എന്റെ ലാപ്ടോപ്പ് തുറന്നു.
പരീക്ഷകൾ കാരണം കുറെയേറെ സിനിമകൾ കാണാൻ ബാക്കി ഉണ്ട്.
നാനും റൗഡി താൻ - വിജയ് സേതുപതി സിനിമ. നയൻതാര ഏറ്റവും സുന്ദരിയായിരിക്കുന്നു . ഒരു ക്യൂട്ട് ലവ് സ്റ്റോറി . കുറെ പൊട്ടത്തരങ്ങൾ ഉണ്ട് എന്നാലും തരക്കേടില്ല.
സിനിമ കഴിഞ്ഞപ്പോൾ സമയം 3 മണി . എല്ലാവരും ഉറക്കമായിരുന്നു .
ഈ ട്രെയിൻ എപ്പോൾ എറണാകുളം എത്തുമോ എന്തോ?
അച്ഛനോട് ചോദിക്കാനും മറന്നു .
സാരമില്ല, രാവിലെ നോക്കാം.


സുമീ , എഴുന്നേൽക്ക്. അഞ്ചു മിനുറ്റിൽ നമ്മുടെ സ്റ്റോപ്പ് എത്തും.
ഓ മൈ ഗോഡ്. ഞാൻ ഒരു സ്വപ്നത്തിലായിരുന്നു. ഒരു മനോഹരമായ തീം പാർക്ക്. ചുറ്റിലും എന്റെ കൂട്ടുകാർ. എല്ലാവരും വല്ലാത്ത ബഹളത്തിൽ ആണ്. ഒരേ പാട്ട്, ഡാൻസ്, രുചികരമായ ഭക്ഷണം, ആ സ്വപ്നം പാതിയിൽ നിന്നുപോയ ദേഷ്യത്തിൽ ഞാൻ ബെർത്തിൽ നിന്നും താഴെ ഇറങ്ങി.
ഡോർ തുറന്നപ്പോൾ ആണ് അറിയുന്നത് നല്ല മഴ പെയ്യുന്നുണ്ട്. കംപാർട്മെന്റിന് ഉള്ളിലേക്ക് തണുത്ത കാറ്റ് അടിച്ചു കയറി.
ഹോ എന്തൊരു തണുപ്പ് . കൈ അറിയാതെ ജെർക്കിൻ പോക്കറ്റിലേക്ക് പോയി.
നേരം നന്നായി പുലർന്നിട്ടില്ല. നല്ല മഴയും ഉണ്ട് എന്നാലും തിരക്കിന് യാതൊരു കുറവുമില്ല.
ട്രെയിൻ നിന്നതും കുറെ ആളുകൾ ചാടിക്കയറാൻ തുടങ്ങി. തിരക്കിനിടയിൽ എനിക്കെന്റെ ബാഗ് എടുത്തു ഇറങ്ങാൻ പറ്റുന്നില്ല .
പ്ളീസ്, എന്നെയൊന്ന് ഇറങ്ങാനനുവദിക്കൂ.
ആരും ശ്രദ്ധിക്കുന്നു പോലുമില്ല.
ഒരേ തിരക്ക്, പിടിവലി .
ഓ എന്തൊരു ആളുകൾ.
അവസാനം സർവശക്തിയും എടുത്തു ഞാൻ എൻ്റെ ബാഗ് വലിച്ചെടുത്തു . ഇറങ്ങാൻ കാൽ താഴെ വച്ചതും ആരോ എന്നെ തള്ളി വിട്ടതും ഒന്നിച്ചായിരുന്നു . മുഖം കുത്തി വീഴാൻ പോയ എന്നെ ആരോ പെട്ടെന്ന് താങ്ങി പിടിച്ചു. എൻ്റെ ബാഗ് ദൂരെ എവിടെയോ പോയി വീണിരിക്കുന്നു .
താങ്ക് യു , താങ്ക് യു സൊ മച്ച്.
ആരാണോ പിടിച്ചതെന്നു അറിഞ്ഞില്ല. പക്ഷെ ഏതോ ഒരു നല്ല മനുഷ്യൻ. ഇല്ലെങ്കിൽ എന്റെ പല്ലു പോയേനെ.
ഞാൻ എൻ്റെ ബാഗ് വീണ സ്ഥലം നോക്കി നടക്കാൻ തുടങ്ങി. കാലിനൊരു ഉളുക്ക് പോലെ.
അയാൾ പറഞ്ഞു , സാരമില്ല, മെല്ലെ വരു . ബാഗ് ഞാൻ എടുത്തോളാം .
അതും പറഞ്ഞു അയാൾ കുട എന്റെ കൈയിൽ തന്നു നടക്കാൻ തുടങ്ങി.
അപ്പോളാണ് ഞാൻ അയാളെ ശ്രദ്ധിച്ചത്.
കാണാൻ സുമുഖനായ, നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ. വെളുത്ത നിറം. പുറകിൽ നിന്നായതു കൊണ്ട് മുഖം കണ്ടില്ല.
ബാഗും എടുത്ത് അയാളതാ മുന്നിൽ നടക്കുന്നു.
ഹലോ, നിൽക്കൂ, ഞാൻ വിളിച്ചൂ
അയാൾ നടന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തിയിരിക്കുന്നു. അവർ അയാളോടു സംസാരിക്കുന്നു.
ഇത് ആരാണ്?. വർമ്മ അങ്കിൾ അല്ല. പുള്ളിക്കാരന് ഇതിലും പ്രായമായില്ലേ. പിന്നെ?
അച്ഛനും അമ്മയും സുരജ്ഉം അയാളോടൊപ്പം പുറത്തേക്ക് നടക്കുകയാണ്.
ഞാൻ സൂരജിനോട് നില്ക്കാൻ ആംഗ്യം കാട്ടി . അവനു കണ്ട ഭാവം പോലും ഇല്ല.
നിനക്ക് ഞാൻ വച്ചിട്ടുണ്ട് . ഞാൻ മനസ്സിൽ പറഞ്ഞു.
റെയിൽവേ സ്റ്റേഷന്റെ പുറത്തെത്തിയതും അയാൾ നടത്തം പതിയെയാക്കി.
പിറകിലേക്ക് തിരിഞ്ഞു നോക്കി എന്നോടായി പറഞ്ഞു .
നോക്കിനടക്കണം.
അപ്പോളാണ് ഞാൻ അയാളുടെ മുഖം കണ്ടത് . നല്ല ഐശ്വര്യമുള്ള മുഖം പക്ഷെ ഓ ഈ മല്ലു താടി.
ശരിക്കും ഇടതൂർന്ന താടിരോമങ്ങൾ.
ഈ മലയാളികളുടെ ഒരു താടിക്കമ്പം. എനിക്കതു കണ്ടാലേ അലർജിയാണ്.
എൻ്റെ ഇഷ്ടങ്ങൾ എപ്പോളും ഷാറൂഖ് ഖാനെപ്പോലെ ക്ലീൻ മുഖങ്ങളോടാണ്.
കാറിൽ കേറിയതും അയാളുടെ കണ്ണുകൾ എൻ്റെ കണ്ണിലൊന്നു ഉടക്കിയൊ? ചിലപ്പോൾ എന്റെ ഒരു തോന്നലാകാം. അല്ലെങ്കിലും എനിക്കെന്റെ സൗന്ദര്യത്തിനെ കുറിച്ച് കുറച്ചു ഓവർ കോൺഫിഡൻസ് ഉണ്ട്.
ഒരു 20 മിനിറ്റ് ഡ്രൈവ് ...അത്ര തന്നെ. കാർ ഒരു വലിയ വെള്ള നിറമുള്ള ബംഗ്ലാവിന്റെ മുന്നിൽ നിന്നു.
ഇതെന്ത് ധവള മാളികയോ? കൊട്ടാരം പോലെ ഒരു വീട്.
വർമ്മ അങ്കിളും ഭദ്ര ആന്റിയും പൂമുഖത്തേക്കു വന്നു.
ഞാനും സൂരജ്ഉം പകച്ചു നിൽക്കുകയാണ് . എന്തൊരു വലിയ മാളിക.
വാ മോളെ വാ… എത്ര കുഞ്ഞായിരുന്നപ്പോൾ കണ്ടതാ. സുന്ദരി കുട്ടിയായി .
ഭദ്ര ആന്റിയാണ്.
ഞാൻ നാണിച്ചു തലകുനിച്ചു.
സൂരജിനെ ഫോട്ടോയിലെ കണ്ടിട്ടുള്ളു.
യാത്രയൊക്കെ സുഖമായിരുന്നോ?, വർമ്മ അങ്കിൾ അവന്റെ തോളിൽ തട്ടി.
നമ്മുടെ കക്ഷി ബാഗ് എല്ലാം ഡിക്കിയിൽ നിന്നും എടുക്കുകയാണ്.
മോനെ, ബാബുവിനെ അയക്കാം. നീ അകത്തു വാ.
കക്ഷി പെട്ടെന്ന് തന്നെ അകത്തേക്ക് നടന്നു.
നേരമിത്രയും ആയിട്ടും ആളുടെ പേരോ, ആരാണെന്നോ ഒന്നും അറിയാൻ കഴിഞ്ഞില്ല.
ഇനി അമ്മയ്ക്കും അച്ഛനും അറിയുമായിരിക്കും.
പക്ഷെ എങ്ങിനെ ചോദിക്കും.
അകത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ സൂരജിനോട് ചോദിച്ചു ?
ഹേയ്, ഹു ഈസ് ഹി?
സൂരജ് കണ്ണിറുക്കി കാണിച്ചു, നൊ ഐഡിയ.
വർമ്മ അങ്കിളിന് ഒരു മോൻ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഇനി ഈ ചെറുപ്പക്കാരൻ അയാൾ ആയിരിക്കുമോ ?
എനിക്ക് തല വേദനിക്കാൻ തുടങ്ങി. ഇത് എന്ത് മിസ്റ്ററി .
ആരെങ്കിലും ആകട്ടെ. എന്നെ വീഴാതെ രക്ഷിച്ചതിന് ഒരു താങ്ക്സ്, അത്ര തന്നെ.
ബാബു അപ്പോഴേക്കും ലഗേജും എടുത്തു ഹാളിൽ എത്തി.
സൂരജിന്റെയും സുമിയുടെയും ലഗേജ് മേലെ മുറികളിൽ വച്ചേക്കു.
അദ്ദേഹമാണ്.
ഓ അപ്പോൾ കക്ഷിക്ക്‌ എന്റെ പേരും അറിയാം. ആൾ കൊള്ളാമല്ലോ?
ബാബുവിനെ പിന്തുടർന്ന് ഞാനും സൂരജ്ഉം ഗോവണി കയറാൻ തുടങ്ങി.
ഒരു വലിയ വരാന്ത, ബാൽക്കണി, നാല് കൂറ്റൻ ബെഡ് റൂമുകൾ , ഇത്രയൂം ചേർന്നതാണ് ഫസ്റ്റ് ഫ്ലോർ.
എനിക്കും സൂരജിനും വേറെ വേറെ റൂമുകൾ ഉണ്ടായിരുന്നു.
റൂമിൽ കയറി അൺപായ്ക് ചെയ്യാം എന്ന് കരുതുമ്പോൾ ആണ് കക്ഷിയുടെ ശബ്ദം.
റിഫ്രഷ് ചെയ്തു താഴേക്ക് വരൂ. ചായ കഴിക്കാം. ടി ഓർ കോഫി, എന്താണ് താല്പര്യം?
എനിതിങ് ഈസ് ഫൈൻ.
അവിടെ ചൂടുവെള്ളമുണ്ട്. കാൽ ശ്രദ്ദിക്കണം.
ഒന്ന് പരിചയപ്പെടുത്തുക കൂടെ ചെയ്യാതെ, കക്ഷി നേരെ താഴോട്ട് വിട്ടു.
കുറച്ചു നേരം നോക്കി നിന്നതിന് ശേഷം, ബ്രഷിൽ പേസ്റ്റ് തേച്ചു ഞാൻ ബാത്റൂമിലേക്കു നടന്നു.
കുറച്ചു സമയമെടുത്ത് തന്നെ ആണ് കുളിച്ചത്.
കുളി കഴിഞ്ഞു ഒരു ഷോർട്സും ടിഷർട്ടും എടുത്തിട്ടു. താഴേക്ക് പോകാൻ വേണ്ടി കോവണി ഇറങ്ങുമ്പോൾ അമ്മ മേലേക്ക് വരുന്നു.
എൻ്റെ സുമി, നിനക്ക് നല്ല ഡ്രസ്സ് ഒന്നും ഇല്ലേ? വല്ല ചുരിദാറും ഇട്ടുകൂടേ?
അമ്മയുടെ ശബ്ദം കേട്ടിട്ടോ എന്തോ കക്ഷി അതാ പിന്നാലെ.
ചമ്മി തിരിച്ചു മുറിയിലേക്കോടി.
ഒരു സൽവാർ കമീസ് വലിച്ചെടുത്തു. തലയിൽ കെട്ടിയിരുന്ന ടവൽ ഊരി മാറ്റി.
എന്നും അച്ഛനാണ് തല തുവർത്തി തരുന്നത്. ഇതിപ്പോൾ പുതിയ സ്ഥലം ആൾക്കാർ, ഞാൻ മേശയുടെമേൽ വച്ചിരുന്ന ഹെയർ ഡ്രൈയർ എടുത്തു മുടി ഉണക്കാൻ തുടങ്ങി.
സുമീ , വേഗം വാ. എല്ലാവരും വെയ്റ്റിംഗ് ആണ് നിനക്ക് വേണ്ടി. വേഗം വാ.
സൂരജ് ആണ്.
ഓ ഇവർക്കൊക്കെ ഒന്ന് വെയിറ്റ് ചെയ്യാതിരുന്നാൽ എന്താ?
എനിക്കാണെങ്കിൽ നല്ല ദേഷ്യം വന്നു.
താഴെ എത്തുമ്പോളേക്കും തന്നെ നല്ല ഭക്ഷണത്തിൻറെ കൊതിപ്പിക്കുന്ന്ന മണം.
ഡൈനിങ്ങ് റൂം ഒരു വലിയ ഹാൾ ആണ്. വലിയ മേശ , ചുറ്റിനും തുകൽ കുഷ്യൻ ഇട്ട കസേരകൾ. ഓരോ അണുവിലും ആഢ്യത്വം വിളിച്ചോതുന്ന ആമ്പിയൻസ്.
എല്ലാവരും പ്രാതൽ കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു. എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് .
സോറി.
ഞാനും കക്ഷിയും നേരെ എതിരെയാണ് ഇരുന്നിരുന്നത്‌. സൂരജ് അയാളുടെ അടുത്ത് തന്നെ ഇരിക്കുന്നു. രണ്ടു പേരും വല്യ കൂട്ടായ ലക്ഷണം ഉണ്ട്.
കക്ഷി എല്ലാവരോടും വർത്തമാനം പറയുന്നു, കൂൾ ആയി പെരുമാറുന്നു , ഒന്നു രണ്ടു പ്രാവശ്യം എന്റെ സൈഡിലേക്ക് നോക്കി. ആ നോട്ടം നേരിടാൻ ആകാതെ ഞാൻ തല കുനിച്ചു.
പുട്ട്, കടല കറി , പഴം , നല്ല പേപ്പർ പോലുള്ള ദോശ , സാമ്പാർ, നല്ല നാടൻ ചമ്മന്തി. പിന്നെ ബ്രഡും. ഗംഭീര ബ്രേക്‌ഫാസ്റ് തന്നെ. പക്ഷെ കക്ഷിയുടെ നോട്ടം അപ്പോളപ്പോൾ പാളി വീഴുന്ന കാരണം എനിക്കാകെ ഒരു ചമ്മൽ.
എന്തെ മോൾക്ക് ഇതൊന്നും ഇഷ്ട്ടമായില്ലേ, ആന്റി ആണ്.
യാത്ര ക്ഷീണം കാണും . മോൾ കഴിച്ചിട്ടു പോയി കിടന്ന് ഉറങ്ങിക്കോളു.
അതിനെവിടെ, രാത്രി മുഴുവൻ ലാപ്‌ടോപ് നോക്കിക്കൊണ്ടിരിക്കും.
എന്നിട്ടു എല്ലാവരും എണീറ്റിരിയ്ക്കുമ്പോൾ അവൾ പോയി ഉറങ്ങും , ഓ അമ്മയാണ്.
ഇപ്പോളത്തെ കുട്ടികളൊക്കെ അങ്ങിനെയാണ്, വർമ്മ അങ്കിൾ രക്ഷക്കെത്തി.
ഞാൻ ബ്രേക്‌ഫാസ്റ് കഴിഞ്ഞതും മേലെ റൂമിലേക്കെത്തി.
വലിയ ബെഡ്‌റൂം. ഒരു കിംഗ് സൈസ് കട്ടിൽ, തൂവൽ പോലുള്ള കിടക്ക.
സൈഡിൽ റീഡിങ് ടേബിൾ, ചെയർ, വളരെ വലിയ ജനാലകൾ. തൂവെള്ള കർട്ടൻ ഇട്ടിരിക്കുന്നു. ഒരു വലിയ ടീവീ, ലേറ്റസ്റ്റ് മ്യൂസിക് സിസ്റ്റം. ചുവരിൽ രവിവർമ്മയുടെ ചിത്രങ്ങൾ.
ഫ്രഞ്ച് വിൻഡോ തുറന്നാൽ വലിയ ബാൽക്കണി. ചൂരൽ കസേരകൾ ഇട്ടിരിക്കുന്നു. ഞാൻ മെല്ലെ ബാൽക്കണിയിലേക്ക് കടന്നു.
ഒരു വലിയ തടാകമാണ് പിന്നിൽ. വീട്ടിൽ നിന്നും തടാകത്തിലേക്ക് ഇറങ്ങാൻ പടിക്കെട്ടുകൾ, ഒരു ചെറിയ ബോട്ട് ജെട്ടി. ഒരു ഓറഞ്ച് കളർ ബോട്ട് അവിടെ നിർത്തിയിട്ടിരിക്കുന്നു.
തടാകത്തിൽ മഴത്തുള്ളികൾ വൃത്താകൃതിയിൽ ചിത്രം വരക്കുന്നു.
ഇതെന്ത്, വീടോ അതോ സുഖവാസ കേന്ദ്രമോ.
ബെഡിൽ നിന്നും കർട്ടൻ നീക്കിയാൽ തടാകത്തിന്റെ വശ്യചാരുത കണ്ടു വെറുതെ കിടക്കാം. ഞാൻ മെല്ലെ കട്ടിലിൽ ഇരുന്നു. പുറത്തു മഴ കനത്തിരിക്കുന്നു.
ഉറക്കം എപ്പോളാണ് കണ്ണുകളെ തഴുകിയതെന്നു അറിഞ്ഞില്ല. ക്വിൽറ്റ് എടുത്തു പുതച്ചത് മാത്രം ഓർമ്മയുണ്ട്.
എത്ര നേരം ഉറങ്ങിയെന്നു അറിയില്ല. കണ്ണുതുറന്നു നോക്കുമ്പോൾ ക്ലോക്കിൽ മണി നാല്.
കുറച്ചു സമയം വേണ്ടി വന്നു ഞാൻ എവിടെയാണ് കിടക്കുന്നതെന്നു ഓർമ്മിച്ചെടുക്കാൻ.
ഛെ, മോശമായിപ്പോയി. മെല്ലെ എണീറ്റു.
ഗുഡ് ഈവെനിംഗ് .
ഡോർ തുറന്നിരിക്കുന്നു. കക്ഷിയാണ്.
നല്ല ഉറക്കം അല്ലെ?
ചമ്മലോടെ തലകുലുക്കി.
താൻ ലഞ്ച് സ്കിപ് ചെയ്തു.
ഞാൻ ഒന്ന് രണ്ടു പ്രാവശ്യം വന്നു നോക്കി. പിന്നെ ഉറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല. അമ്മ വിളിക്കാൻ പറഞ്ഞപ്പോൾ ഞാൻ ആണ് ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞത്.
ഛെ, എന്തൊരു നാണക്കേട്, ഞാൻ മനസ്സിൽ വിചാരിച്ചു.
സോറി.
ഹേ, ഡോട്ട് ബി സില്ലി.
കം ഡൌൺ , ലെറ്റസ്‌ ഹാവ് ടീ .
എല്ലാവരും വൈകീട്ടത്തെ ചായ തിരക്കിൽ ആണ്.
എന്ത് ഉറക്കമാ സുമീ ഇത്. നിനക്ക് ഒരു മാനേഴ്സും ഇല്ലേ?
ഇങ്ങിനെയാണോ പോത്തുപോലെ കിടന്നുറങ്ങുന്നത്. അമ്മ അടുത്ത് വന്നു ശബ്ദം താഴ്ത്തി പറഞ്ഞു .
അത് ശ്രദ്ധിച്ചിട്ടോ എന്തോ, കക്ഷി കണ്ണിറുക്കി.
വിശാലമായ പൂന്തോട്ടം കാണുന്ന സ്ഥലത്താണ് വരാന്ത. എല്ലാവരും ചായകുടിക്കാൻ അവിടെ കൂടി.
എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നി .
പല സിറ്റികളിലും താമസിച്ചിട്ടുണ്ടെങ്കിലും ഇത്ര വശ്യമനോരഹരമായ ഒരു സ്ഥലം ഇത് വരെ കണ്ടിട്ടില്ല . വാശി പിടിച്ചു വരാതിരുന്നെങ്കിൽ വലിയ നഷ്ടമായേനെ.
അച്ഛനും വർമ്മ അങ്കിളും പഴയ കഥകൾ പറയുകയാണ്.
വർമ്മ അങ്കിൾ പറയാൻ തുടങ്ങി. അച്ഛൻ മരിച്ചപ്പോൾ എനിക്ക് നാട്ടിലേക്കു വരേണ്ടി വന്നു . ആദ്യം കുറച്ചു കഷ്ടപ്പെട്ടു. പിന്നെ ഇവിടത്തെ ഈ കാലാവസ്ഥയും പച്ചപ്പും വിട്ടു മടങ്ങാൻ തോന്നിയില്ല . അഞ്ചു വർഷത്തെ ലീവ് കഴിഞ്ഞപ്പോൾ വി. ആർ. എസ് എടുത്തു. കുറെ എസ്റ്റേറ്റും സ്ഥലവും വാങ്ങി. ഇപ്പോൾ ഇവിടെ എത്തി നില്കുന്നു. ഇനി അച്ചുവിന് ഒരു കൂട്ടാക്കി കൊടുത്താൽ ഞങ്ങൾക്ക് ഫ്രീ ആയി ലോകം ചുറ്റാം.
ഓ, അപ്പോൾ പേര് അച്ചു എന്നാണ്.
ഞാൻ മെല്ലെ അവിടെ നിന്നും ഇറങ്ങി. മുറ്റത്തേക്ക് നടന്നു. പുറകിലെ തടാകത്തിന്റെ കരയിലേക്ക് ചെന്നു. തടാകം ദൂരെ നിന്നു കാണാനേ ഇഷ്ടമുള്ളൂ. വെള്ളം പേടിയാണ്.
മഴ നൂല് പോലെ പെയ്തു ഇറങ്ങാൻ തുടങ്ങി.
മഴയിൽ നിൽക്കണ്ട, ജലദോഷം പിടിക്കും. അച്ചുവിന്റെ ശബ്ദം.
ഞാൻ ഒന്നും പറഞ്ഞില്ല.
അടുത്തുവന്നപ്പോൾ ചോദിച്ചു.
മുഴുവൻ പേര് എന്താ?
ഹാ ഹാ , കൊള്ളാമല്ലോ. യു ഡോണ്ട് നോ മൈ നെയിം?
പറയാതെ എങ്ങിനെ അറിയും?
അർജുൻ , അച്ചു എന്നു വിളിക്കും
എൻജിൻറിങ് കഴിഞ്ഞു എന്താണ് പ്ലാൻ?
ജോബ് ഓഫർ ഉണ്ട്. ബട്ട് പ്ലാനിങ് ഫോർ ഹയർ സ്റ്റഡീസ്.
വാട്ട് ഡൂ യു ഡു? ഫാർമിംഗ്?
ഐ ആം എ ജിയോളജിസ്റ്. ഫിനിഷ്ഡ് മൈ കോഴ്സ് ഫ്രം ബോസ്റ്റൺ.
ഓ ആൾ വിചാരിച്ച പോലെ വെറും നാടൻ അല്ല.
ഇപ്പോൾ യുണൈറ്റഡ്‌ നാഷൻസിന്റെ ഈസ്റ്റേൺ യൂറോപ്യൻ കൺസൾട്ടന്റ ആണ് .
തരക്കേടില്ലാലോ?. കണ്ടപ്പോൾ ഒരു മൂരാച്ചി ആണ് എന്നാണ് തോന്നിയത്. ഇപ്പോൾ എനിക്കൊരു മതിപ്പൊക്കെ തോന്നുന്നുണ്ട്.
മഴ കൂടുതലാകാൻ തുടങ്ങിയതും ഞങ്ങൾ തിരിച്ചു വീട്ടിലേക്കു നടക്കാൻ തുടങ്ങി.
വീട്ടിൽ എല്ലാവരും ഷോപ്പിംഗിനു റെഡി ആകാനുള്ള തിരക്കിലാണ്.
നാളെ ഉത്രാടം ആണ് .
ചില ലാസ്‌റ് മിനിറ്റ് ഷോപ്പിങ്ങും പിന്നെ പൂക്കളും വാങ്ങാം. വർമ്മ അങ്കിൾ പറഞ്ഞു.
സുമീ , നീ റെഡി ആകുന്നില്ലേ, അമ്മയാണ്.
ഉം, ഞാൻ റൂമിലേക്ക് പോന്നു.
ഒരു ജീൻസും ടീഷർട്ടും എടുത്തിട്ടു.
താഴെ വന്നപ്പോൾ ആണ് മനസിലായത് എല്ലാവരും ഫുൾ ഡെക് അപ്പ് ആണെന്ന്.
സൂരജ് നല്ല ഉഷാർ ആണ്.
ഹേയ്, നിങ്ങൾ രണ്ടാളും മാച്ചിങ് ഡ്രസ്സ് ആണല്ലോ?
അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് , അച്ചുവും ഞാനും ബ്ലൂ ജീൻസും വൈറ്റ് ടീഷർട്സും ആണ് ഇട്ടിരിക്കുന്നതെന്ന്.
പുറത്തേക്കിറങ്ങുമ്പോൾ വർമ്മ അങ്കിൾ പറഞ്ഞു. അച്ചു നിങ്ങൾ രണ്ടു പേരും ഓഡി എടുത്തോ.
ഞങ്ങൾ ഇന്നോവ എടുത്തോളാം.
അച്ചുവിന്റെ മുഖത്തു ആയിരം പൂത്തിരി കത്തിയോ?
എനിക്കൊരു ചമ്മൽ. അച്ഛനും അത് ശരി വച്ചു. അതെ നിങ്ങൾ പുറകിൽ വാ.
അച്ചുവിന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ ഞങ്ങൾക്കിടയിൽ വല്ലാത്ത മൗനം.
ഒടുവിൽ അച്ചു സംസാരിച്ചു തുടങ്ങി.
സുമി എന്നെ ഓർത്തിരിക്കും എന്നാണ് കരുതിയത്. നമ്മൾ ഡൽഹിയിൽ എന്ത് കൂട്ടായിരുന്നു. ലേസ് പിടിപ്പിച്ച വെള്ള ഷിമ്മയിട്ട സുമി ഇപ്പോളും എന്റെ കൺമുന്നിലുണ്ട്. എന്തൊരു വായാടിയായിരുന്നു അന്ന്. ഇതെങ്ങെനെ ഇത്ര സൈലന്റ് ആയി?
അത്ര സൈലന്റ് ഒന്നും അല്ല ഞാൻ. പക്ഷെ...
പക്ഷെ?
ആകെക്കൂടെ ഒരു അമ്പരപ്പിലാണ് ഞാൻ. പുതിയ സ്ഥലം, ആളുകൾ...
ഞങ്ങളൊക്കെ പുതിയവരാണോ സുമിക്ക്? ഡൽഹിയിൽ എന്റെ അമ്മയുടെ കൂടെ കിടന്നാണ് സുമി ഉറങ്ങിയിരുന്നത്. നമ്മൾ തമ്മിൽ എത്ര വഴക്കിട്ടിട്ടുണ്ട്, അമ്മയുടെ മടിയിലിരിക്കാൻ വേണ്ടി?
എനിക്ക് ചെറുതായി കാര്യങ്ങൾ ഓർമ്മയിൽ വരാൻ തുടങ്ങീ.
‘അമ്മ ബാങ്കിൽ ജോലിക്കു പോയാൽ പിന്നെ ഭദ്ര ആന്റി യാണ് എന്റെ എല്ലാം.
ഞാൻ ഒരു പുഞ്ചിരിയോടെ തല കുനിച്ചു.
ഷോപ്പിങ്ങും ഡിന്നറും കഴിഞ്ഞു വീട്ടിലെത്തിയപ്പോളേക്കും രാത്രീ വൈകിയിരുന്നു.
എല്ലാവരും ഉറങ്ങാൻ പോയീ . പകൽ മുഴുവൻ കിടന്നുറങ്ങിയതിനാൽ എനിക്ക് മാത്രം ഉറക്കം വന്നില്ല.
ടീവിയിൽ ചാനൽ സർഫ് ചെയ്തു കൊണ്ടിരുന്നു.
അപ്പോളാണ് കതകിൽ ഒരു ചെറിയ മുട്ടു കേട്ടത്.
യെസ്,
ലൈറ്റ് കണ്ടിട്ട് വന്നതാണ്. ഉറങ്ങിയില്ലേ?
നോ, ടീവിയിൽ എന്തെങ്കിലും കാണാം എന്ന് കരുതി.
ഞാനും കൂടാം.
എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല.
ടീവിയിൽ സൂര്യ, ജ്യോതിക അഭിനയിച്ച കാക്ക കാക്ക സിനിമ.
അച്ചു ഒരു കസേര വലിച്ചിട്ടിരുന്നു.
ഒൻറാ ഇരുൺട്ര ആസൈകൾ...ജ്യോതിക-സൂര്യ ഡ്യുയറ്റ് സോങ്.
ഇത്രയും ഹാൻഡ്‌സം ആയ ഒരു ചെറുപ്പക്കാരന്റെ കൂടെ ഒരു റൊമാൻസ് സിനിമ കാണുന്നത്ത് ഒരു വല്ലാത്ത ടെൻഷൻ ആണ്.
ഞാൻ അച്ചുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
ഇരുണ്ട വെളിച്ചത്തിൽ മുഖ ഭാവം മനസിലാകുന്നില്ല.
എനിക്ക് എങ്ങനെയെങ്കിലും സിനിമ തീർന്നാൽ മതിയെന്നായി.
ഒടുവിൽ സിനിമ കഴിഞ്ഞപ്പോൾ സമയം രാവിലെ 2.30.
അച്ചു എണീറ്റ് എൻറെ തോളിൽ തട്ടി.
ഗോ സ്ലീപ്, ഗുഡ് നൈറ്റ്. പിന്നെ രാവിലെ പൂക്കളമുണ്ടാക്കണം. വേഗം എണീപ്പിക്കും ഞാൻ.
അന്ന് രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ അച്ചുവിന്റെ മുഖമായിരുന്നു മുന്നിൽ. എൻ്റെ എറ്റവും വലിയ കൺഫ്യൂഷൻ അച്ചുവിനെ വെറുക്കാൻ എനിക്ക് കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ്.
ഒടുവിൽ എനിക്കയാളോട് പ്രേമം തോന്നിത്തുടങ്ങുമോ എന്ന് ഭയക്കാൻ തുടങ്ങി ഞാൻ.
എപ്പോഴും വൈകി എണീക്കുക എന്നതാണ് എന്റെ സ്വഭാവം. ഇന്നതുണ്ടാകരുതെന്നു എനിക്ക് നിര്ബന്ധമാണ് .
രാവിലെ അലാറം അടിച്ചതും ഞാൻ ചാടി എണീറ്റു. രാവിലെ തന്നെ കുളിച്ചു ഇറങ്ങി വരുന്ന എന്നെ കണ്ട് ‘അമ്മ ഒന്ന് ഞെട്ടി പോയോ എന്നു സംശയം.
ഭദ്ര ആന്റി എന്നെ വിളിച്ചു പൂജാമുറിയിൽ കൊണ്ടുപോയി. ഒരു കേരള സാരിയും മാച്ചിങ് പാലക്കാനെക്‌ലസും ഗിഫ്റ് തന്നു.
മോൾ ഇത് ഉടുത്തിട്ടു വാ.
എനിക്കാണെങ്കിൽ സാരി ഉടുത്തു പരിചയമില്ല.
വാ. ഞാൻ ഉടുപ്പിച്ചു തരാം. അമ്മയാണ്.
സാരി ഉടുത്തു കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് എന്നെ കുറിച്ചു തന്നെ അഭിമാനം തോന്നി. കൊള്ളാം. സൂരജ് ഓടി വന്നു പറഞ്ഞു. അടിപൊളി, ചേച്ചി.
അവൻ ഉടനെ തന്നെ മൊബൈൽ ക്യാമെറയിൽ എന്റെ സ്നാപ്സ് എടുത്തു.
ഞാൻ ഇത് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഡിപി ആക്കാൻ പോവുകയാ. അവൻ താഴേക്കോടി.
പക്ഷെ അവനതു അച്ചുവിന് അയച്ചു കൊടുക്കുമെന്ന് ഞാൻ കരുതി ഇല്ല.
സാരി ഉടുത്ത എന്നെ കണ്ടപ്പോൾ വർമ്മ അങ്കിളും ഭദ്ര ആന്റിയും കൗതുകത്തോടെ നോക്കി.
അച്ചുവിനെ അവിടെ എങ്ങും കണ്ടില്ല.
ബാബുവിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഗംഭീര പൂക്കളമൊരുക്കാൻ തയാറായി. അപ്പോളാണ് അച്ചുവിന്റെ വരവ്. ഒരു ബാഗ് നിറയെ താമര പൂവുമുണ്ട് കയ്യിൽ.
മോനെ, നീ ഇത്ര രാവിലെ തന്നെ തടാകത്തിൽ പൂ പറിക്കാൻ പോയോ? ആന്റി ആണ്.
അച്ചു ചിരിച്ചു.
ഓ മിസ്റ്റർ പൂ പറിക്കാൻ പോയതിനാലാണ് ഇത്ര നേരം മിസ്സിംഗ്.
എൻറെ വസ്ത്രധാരണം കണ്ട് ഒരു തംസ്അപ്പ് സൈൻ കാണിച്ചു, അച്ചു അകത്തേക്ക് പോയി.
എനിക്ക് പൂക്കളമൊരുക്കി പരിചയമില്ല. രംഗോലി അറിയാം.
അവസാനം ബാബു സൊല്യൂഷൻ കണ്ടെത്തി.
ഞാൻ രംഗോലി ഡിസൈൻ വരക്കും. അതിനു മുകളിൽ പൂവിടും.
കുറച്ചു സമയത്തിനുള്ളിൽ അച്ചുവും പൂക്കളമിടാൻ എത്തി.
പല സമയങ്ങളിലും ഞങ്ങളുടെ വിരലുകൾ അറിയാതെ തൊട്ടു. എൻ്റെ കയ്യിലൂടെ അപ്പോളെല്ലാം ഒരു വിറയൽ കടന്നു പോയി.
പൂക്കളം വിചാരിച്ചതിലും ഭംഗിയായി. ഞങ്ങൾ എല്ലാവരും ചുറ്റുമിരുന്നു ചിത്രങ്ങളെടുത്തു.
ഉച്ചവരെ നല്ല തിരക്കായിരുന്നു. സദ്യ ഒരുക്കലും ഊണും കഴിഞ്ഞപ്പോളേക്കും സമയം രണ്ടു മണിയായി.
എല്ലാവരും റസ്റ്റ് എടുക്കാനായി അവരവരുടെ റൂമുകളിലേക്ക് പോയീ.
ഞാൻ മുകളിലത്തെ ബാൽക്കണിയിൽ ഒരു പുസ്തകവും എടുത്തു ചടഞ്ഞു കൂടി. സൂരജ് കുറച്ചു നേരം മൊബൈലിൽ ഗെയിം കളിച്ചു. പിന്നെ അവനും ഉറക്കം വരുന്നു എന്ന് പറഞ്ഞു.
ചേതൻ ഭഗത് ആണോ ഇഷ്ട എഴുത്തുകാരൻ? അച്ചു ചോദിച്ചു.
കക്ഷി എപ്പോൾ ഇവിടെ എത്തി?
അല്ല. വെറുതെ ബോറടിച്ചപ്പോൾ...
ടു സ്റ്റേറ്റ്സ് അല്ലെ?
ഉം, അതെ.
എന്ത് തോന്നുന്നു? കണക്ട് ചെയ്യാൻ പറ്റുന്നുണ്ടോ?
ഞാൻ വെറുതെ അച്ചുവിനെ നോക്കി ചിരിച്ചു.
പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി.
എനിക്ക് കണക്ട് ചെയ്യാൻ പറ്റാത്തത് അച്ചുവിന്റെ ഈ താടിയോടാണ്.
പറഞ്ഞു കഴിഞ്ഞപ്പോളാണ് അബദ്ധമായി എന്നു തോന്നിയത്.
അച്ചു ചിരിച്ചു, ആരെയും നിരായുധനാക്കാൻ കഴിവുള്ള ഭംഗിയുള്ള ചിരി. പിന്നെ തൻ്റെ മീശ പിരിച്ചു, താടി തടവി.
ഞാൻ ചമ്മലോടെ തല താഴ്ത്തി.
ചായ കഴിഞ്ഞപ്പോൾ എല്ലാവരും ഒരു അമ്പലദർശനം പ്ലാൻ ചെയ്തു.
പിന്നെയും അച്ചുവിന്റെ കൂടെ കാറിൽ ഒരുമിച്ചാകുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. ഒപ്പം ഒരു ചെറിയ പേടിയും. എൻ്റെ മനസ് എന്നിൽ നിന്ന് പിടിയയഞ്ഞു പറക്കാൻ തുടങ്ങുന്നതു പോലെ. ഹൃദയത്തിൽ എവിടെയോ ഒരു കൊളുത്തി പിടിത്തം. ഒരു സുഖവും ഒപ്പമൊരു വേദനയും.
സുമീ , ഇവിടെ സാരി ഉടുത്തെ അമ്പലത്തിൽ പോകാനൊക്കു.
ഹ് , അടുത്ത പാര . രാവിലെ തന്നെ സാരി ഉടുത്തു എങ്ങിനെ മാനേജ് ചെയ്തു എന്ന് എനിക്കെ അറിയൂ.
ഞാൻ അമ്മയെ അരികിൽ വിളിച്ചൂ. ഞാൻ വന്നു തന്നെ ആകണമോ? എന്റെ കൈയിൽ സാരി ഇല്ല. പിന്നെ എനിക്കൊട്ടു താത്പര്യവും ഇല്ല.
അമ്മ ഒരു ക്ഷണം ആലോചിച്ചൂ.
നിൽക്ക്, അച്ഛനോട് ചോദിക്കാം.
അതെ , സുമിക്ക് നല്ല സുഖമില്ല എന്ന്. അവളിവിടെ ഇരിക്കാം എന്ന് പറയുന്നു.
എന്തെ മോളെ.
ഓ ഒന്നുമില്ല അച്ഛാ.
ക്ലൈമറ്റ് ചേഞ്ച് ആയിരിക്കും, വർമ്മ അങ്കിൾ.
എന്നാൽ മോൾ ഇവിടെ ഇരിക്ക്, അച്ചുവിനോടും ഇവിടെ ഇരിക്കാൻ ഞാൻ പറയാം.
അയ്യോ അത് വേണ്ട. ഞാൻ തനിച്ചിരുന്നോളാം.
അത് വേണ്ട മോളെ. അല്ലെങ്കിലും അച്ചുവിന് അമ്പലത്തിൽ പോകൽ അലര്ജി ആണ്.
ഒടുവിൽ ഞാനും അച്ചുവും വീട്ടിൽ തനിച്ചായി. എനിക്ക് പേടിയും സന്തോഷവും. ഒരു വല്ലാത്ത അവസ്ഥ.
ഹിന്ദി സിനിമകളിൽ നായകനും നായികയും തനിച്ചാകുമ്പോൾ നടക്കാത്ത കാര്യങ്ങൾ ഇല്ല. കണ്ട സിനിമകളിലെ രംഗങ്ങൾ എൻറെ മനസിലൂടെ ഓടാൻ തുടങ്ങി.
എൻ്റെ ടെൻഷൻ കണ്ടിട്ടോ എന്തോ അച്ചു പറഞ്ഞു, വാ ഞാൻ ഇയാളെ ഒരു സ്ഥലത്തേക്ക് കൊണ്ട് പോകാം.
ഈ രാത്രിയിലോ?
ഇവിടെ അടുത്ത് തന്നെ, നമുക്കാ തടാകക്കരയിൽ ഇരിക്കാം.
പക്ഷെ ഇരുട്ടല്ലേ. പിന്നെ എനിക്ക് വെള്ളം പേടിയാണ്.
അതിനു ഞാനില്ലേ കൂടെ?
അത് തന്നെ ആണ് എൻ്റെ ഏറ്റവും വലിയ പേടി, ഞാൻ മനസ്സിൽ പറഞ്ഞു.
പുറത്തു നല്ല നിലാവുണ്ടായിരുന്നു. മേഘങ്ങൾക്കിടയിൽ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ കാണിച്ചു അച്ചു പറഞ്ഞു, ഇതാണ് ഓണനിലാവ്. എത്രയോ കവികളെ കാതരമാക്കിയ ഓണനിലാവ്.
വീശിയടിക്കുന്ന തണുത്ത കാറ്റ്. തടാകം ഒരു ഛായചിത്രം പോലെ തോന്നിച്ചു.
കുറച്ചു നേരം തടാകക്കരയിൽ ഇരുന്നു. രണ്ടു പേർക്കും എന്ത് പറയണമെന്ന് അറിയില്ല.
പെട്ടെന്ന് അച്ചു എന്റെ കൈ പിടിച്ചു.
വാ, നമുക്കൊരു റൈഡ് പോകാം.
റൈഡോ? എവിടേക്ക്?
താൻ വാ, എന്ന് പറയലും എൻ്റെ കൈ പിടിച്ചു മുന്നോട്ടു നടന്നതും ഒപ്പമായിരുന്നു.
അച്ചു ചാടി ബോട്ടിൽ കേറി, എന്നെ കൈ പിടിച്ചു കേറാൻ പറഞ്ഞു.
അയ്യോ, എനിക്ക് പേടിയാണ്.
പെട്ടെന്ന് തന്നെ അച്ചു എന്നെ കോരിയെടുത്തു ബോട്ടിലേക്ക് കയറി.
ഞാൻ കുതറി.
ഹേ കെയർഫുൾ, വി മെ ലൂസ് ബാലൻസ്.
ഞാൻ പേടിച്ചു കണ്ണടച്ചു.
എന്നെ സീറ്റിൽ ഇരുത്തി അച്ചു ബോട്ട് എടുത്തു. ഞാൻ കണ്ണടച്ച്, അച്ചുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു.
അച്ചു എന്റെ സൈഡിലേക്ക് മുഖം തിരിച്ചു. അച്ചുവിന്റെ ശ്വാസം എന്റെ നെറ്റിയിൽ പതിക്കുന്ന പോലെ തോന്നി.
എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
ഒരു പത്തു മിനിറ്റോളം എടുത്തു ഞാനൊന്നു റിലാക്സ്ഡ് ആവാൻ.
തടാകം ശാന്തമാണ്. മുകളിൽ നിലാവ് പുഞ്ചിരിക്കുന്നു.
എന്തൊരു പേടിയാണിത്? പേടിത്തൊണ്ടി. അച്ചു കളിയാക്കി.
ഞാൻ അച്ചുവിന്റെ കൈയിൽ ആഞ്ഞ് നുള്ളി.
ഇഷ്ട്ടമായോ? അച്ചു ചോദിച്ചു.
നോക്കെത്താ ദൂരത്തു തടാകം കണ്ടപ്പോൾ പിന്നെയും എനിക്ക് പേടി തോന്നി.
പ്ളീസ് നമുക്ക് തിരിച്ചു പോകാം.
അച്ചു എൻ്റെ കണ്ണിന്റെ ആഴത്തിലേക്ക് നോക്കി.
പെട്ടെന്ന് ഒരു കാലിൽ മുട്ടുകുത്തി എന്റെ മുന്നിൽ ഇരുന്നു. ഞാൻ സീറ്റിൽ നിന്ന് ചാടി എണീറ്റു. ബോട്ടിന്റെ ഡാഷ് ബോർഡിൽ നിന്നും ഒരു ചുവന്ന റോസാപ്പൂവെടുത്ത് എന്റെ നേരെ നീട്ടി.
ഐ ലവ് യു സുമി, വിൽ യു മാരി മീ?
ഓ മൈ ഗോഡ്. ഞാൻ നാണത്താൽ ചുവന്നു പോയി. നക്ഷത്രങ്ങൾ നാണം കൊണ്ട് മേഘക്കൂട്ടത്തിൽ ഒളിച്ചു.
എൻ്റെ കാലു വേദനിക്കുന്നു. പ്ളീസ്
അച്ചു പറഞ്ഞപ്പോൾ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത്.
നാണത്തോടെ ഞാൻ കണ്ണുപൊത്തി.
യെസ് , എൻ്റെ അധരങ്ങൾ ഉരുവിട്ടു.
അച്ചു ജീൻസ്‌ പോക്കറ്റിൽ നിന്നും ഒരു ചെറിയ വെൽവെറ്റ് ബോക്സെടുത്തു. അതിൽനിന്നും രത്‌നം പതിച്ചോരു മോതിരമെടുത്ത് എൻ്റെ ഇടതു കയ്യിലെ മോതിരവിരലിലേക്ക് മെല്ലെ ഇട്ടു.
ഞാൻ തരളിതയായി.
ഒരു നിമിഷത്തിൽ അച്ചു എന്നെ മാറോടണച്ചു, അച്ചുവിന്റെ നിശ്വാസം മെല്ലെ എന്റെ ചുണ്ടിൽ പതിഞ്ഞു.
ഞാൻ പെട്ടെന്ന് സമനില വീണ്ടെടുത്തു.
അച്ചു , പ്ളീസ് എനിക്ക് പേടിയാകുന്നു, നമുക്ക് പോകാം.
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അച്ചു ബോട്ട് കരയിലേക്ക് തിരിച്ചൂ.
എനിക്ക് സംസാരശേഷി നഷ്ടപെട്ടതുപോലെ തോന്നി.
നടന്നതൊക്കെ സ്വപ്നമോ, യാഥാർഥ്യമോ.
എൻ്റെ ജോലി, ഹയർ സ്റ്റഡീസ്, ഒരു നിമിഷത്തിൽ എല്ലാം തലകീഴായി മറിഞ്ഞതുപോലെ തോന്നി .
വീട്ടിലെത്തിയതും ഞാൻ റൂമിലേക്കോടി .
അച്ചു പേടിച്ചു പുറകിൽ വന്നു .
സുമീ, യു ആർ ഓൾ റൈറ്റ്, നോ?
എൻ്റെ ജോലി, എനിക്ക്‌ വർക്ക് ചെയ്യണം,. എനിക്ക് പഠിക്കണം .
ഞാൻ ഇതൊന്നും വേണ്ട എന്ന് പറഞ്ഞില്ലാലോ? അച്ചു.
പക്ഷെ എന്റെ ഫ്രണ്ട്‌സ് ഒക്കെ പറഞ്ഞു മലയാളി ആണുങ്ങൾ എല്ലാം ഭയങ്കര ചൗവനിസ്റ് ആണ്. അവരുടെ കാര്യം മാത്രമേ നോക്കൂ എന്ന്.
ഹാ ഹാ , എന്നിട്ടു സുമിക്കെന്നെ പറ്റി എന്തു തോന്നുന്നു ?
ഞാൻ അത്ര മൂരാച്ചിയൊന്നും അല്ല കേട്ടോ.
പിന്നെ എൻ്റെ പെണ്ണിനോടിത്തിരി മൂരാച്ചിത്തരമൊക്കെ കാണിച്ചാൽ കൊള്ളാമെന്നുണ്ട്.
അതും പറഞ്ഞു അച്ചു എൻ്റെ കവിളിൽ പിടിച്ചു.
മുഖം മുഖത്തോട് അടുപ്പിച്ചു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി.
എനിക്ക് തന്നെ ഇഷ്ടമാണ്. ഡൽഹിയിൽ വച്ചു തന്നെ. വലുതായപ്പോൾ അമ്മയും അച്ഛനും എന്നും നമ്മളുടെ കാര്യം പറയുമായിരുന്നു. നമ്മൾ കുട്ടികളായിരിക്കുമ്പോളെ അവർ പറഞ്ഞിരുന്നത്രെ, നമ്മളെ ഒരുമിച്ചു ചേർക്കണമെന്ന്. അന്നേ ഞാൻ മനസ്സിൽ വിചാരിച്ചതാണ്.
അമ്മയും അച്ഛനും ഫോട്ടോസ് കാണിച്ചപ്പോൾ ഞാൻ അത് തീരുമാനിച്ചൂ. ഇയാളാണ് എൻ്റെ പെണ്ണെന്നു.
ഓഹോ അപ്പോൾ ഇതൊരു വെൽ പ്ലാൻഡ് പരിപാടി ആണ് .
അങ്ങിനെയല്ല . നമ്മുടെ പേരന്റ്സിന്റെ ഇഷ്ട്ടവും കൂടിയാണ്. പക്ഷെ നമുക്ക് രണ്ടു പേർക്കും ഇഷ്ടമാകുമോ എന്ന് അവർക്കു ഉറപ്പില്ലായിരുന്നു, എസ്‌പെഷ്യലി സുമിക്ക്.
താഴെ, കാർ ഗേറ്റ് കടക്കുന്ന ശബ്ദം.
അച്ചു താഴേക്ക് പോയി.
അടുത്ത ദിവസം തിരുവോണം. പൂക്കളം, സദ്യ, ആകെ ബഹളം.
ഞാൻ ആണെങ്കിൽ ഒരു സ്വപ്നലോകത്താണ് എന്ന് തോന്നി പോയി. അന്നു വൈകീട്ടത്തെ ട്രെയിനിൽ ഞങ്ങൾ തിരിച്ചു പോന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് വർമ്മ അങ്കിൾ, ഭദ്ര ആന്റി , അച്ചു എല്ലാവരും വന്നിരുന്നു.
കുട്ടികൾക്ക് ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് കാര്യങ്ങൾ വേഗം ആലോചിക്കാം, വർമ്മ അങ്കിൾ അച്ഛനോട് പറയുന്നു.
അച്ചു എന്റെ ലഗേജ് എടുത്തു ട്രെയിനിൽ വക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
വേണ്ട , ഞാൻ എടുത്തോളാം.
അത് വന്നപ്പോഴേ ഞാൻ കണ്ടതാണ്. ഇനിയും വീണാൽ ഞാൻ പിടിക്കാൻ വേണ്ടിയാണോ?
ഞാൻ കണ്ണുരുട്ടി കാണിച്ചു.


-ഒരു വർഷത്തിന് ശേഷം-

സുമീ, ഇറങ്ങാം. ഞാൻ റെഡി. അച്ചുവാണ്.
ഓ ഇത്രയും വേഗം ഷേവിങ്ങും കുളിയും കഴിഞ്ഞോ?
ഹാപ്പി ഓണം, അച്ചുവിന്റെ അധരങ്ങൾ എൻ്റെ കവിളിൽ അമർന്നു. ഷേവിങ്ങ് ലോഷന്റെ മയക്കുന്ന മണം.
ഇത് ഞങ്ങളുടെ വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം. ഞാനും അച്ചുവും എൻ്റെ പേരന്റ്സിനെയും സൂരജിനെയും റിസിവ് ചെയ്യാൻ നെടുമ്പാശേരി എയർപോർട്ടിലേയ്ക്.

പുതിയ ശരികൾ

പുതിയ ശരികൾ

മനസ്സേ ശാന്തമാകൂ

മനസ്സേ ശാന്തമാകൂ