Kadhajalakam is a window to the world of fictional writings by a collective of writers

അറിയപ്പെടാത്തവന്‍റെ ആത്മഹത്യ

അറിയപ്പെടാത്തവന്‍റെ ആത്മഹത്യ

നേരം സൂര്യന്‍ അസ്തമിക്കാറായി.അയാള്‍ ആ കുന്നില്‍ ചെരുവില്‍ നിന്നും താഴേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തു .അയാളുടെ ശവശരീരത്തിനായി തിരച്ചില്‍ തുടരുകയാണ്..

ഞാന്‍ രണ്ടു മൂന്നു ദിവസമായി അയാളെ ഈ ചുറ്റു വട്ടത്തൊക്കെ കാണുന്നു.. മരിക്കാനാണെന്നു ആരറിഞ്ഞു.....

ചുറ്റും നിന്ന് ആളുകള്‍ എന്തൊക്കയോ പിറുപിറുക്കുന്നു. ആയാളുടെ ഒരു മുഷിഞ്ഞ സഞ്ചി താഴെ ഒരു മരക്കൊമ്പില്‍ നിന്നും തുങ്ങി ആടുന്നു. അതൊ ടുക്കാനാണ് പോലീസുകാരുടെ ശ്രമം.ആളുകള്‍ പറയുന്നത് ശരിയാണ് അയാള്‍ കുറച്ചു ദിവസമായി ഈ കുന്നില്‍ മുകളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങിയത് കഴിഞ്ഞ രണ്ടു ദിവസം മുമ്പാണ്.  അന്നുസന്ധ്യക്ക്തന്നെ നല്ല മഞ്ഞുണ്ടായിരുന്നതിനാല്‍.ഞാനീ കുന്നില്‍ ചെരുവില്‍ എത്തുമ്പോളേക്കും സമയം 5 കടന്നിരുന്നു . അപ്പോള്‍ ആ മനുഷ്യന്‍ ഞാനെന്നും ഇരിക്കാറുള്ള മരച്ചുവട്ടില്‍ ഇരുന്ന് ഉറക്കെ പാടുകയായിരുന്നു.. തികച്ചും വരികള്‍ വ്യക്തമ ല്ലാത്ത ഒരു തരം ദുഖ ഗാനം. എന്നും കുട്ടികള്‍ കളിക്കാറുള്ള കുന്നില്‍ അന്നു കുട്ടികളുടെ ആര്‍പ്പു വിളികളില്ല. എന്നെ പോലെ തന്നെ  ......അല്ല അങ്ങനെ പറയാന്‍ പറ്റില്ല കാരണം സൂര്യസ്തമയം കാണാന്‍ വരുന്നു എന്നതിനുപരി ഇ വിടെ വരുന്ന മിക്കവരും കമിതാക്കളാണ്.. പ്രണ യത്തില്‍ ആഴങ്ങള്‍ മുങ്ങിതാഴുന്ന അവര്‍ ഇവിടുരുന്ന് സൂര്യാസ്തമയം ആസ്വ ദിക്കുന്നു എന്നതിനുമപ്പുറം അവര്‍ക്കിടയിലെ ഇണക്കവും പിണക്കവും എ ല്ലാം തുറന്നു പറയാനും അവരു ടെ സ്വകാര്യതയില്ലേക്ക് കടന്നു ചെല്ലാന്നും കഴിയുന്ന ഒരു സ്ഥലം കൂടി ആണ് ഈ കുന്ന്... അന്ന് അത്തരത്തിലും ആളുകള്‍ കുറവായിരുന്നു. ആയാളുടെ ഗാനം ചിലരെ ചിരിപ്പിച്ചു ചിലരെ അത് അസ്വസ്ഥമാക്കി ചിലര്‍ അയാളെ പരി ഹസിച്ചു. പക്ഷേ എനിക്ക് അയാളില്‍ എന്തോ ഒരിഷ്ടമാണ് തോന്നിയത്. മുഷിഞ്ഞ അയാളുടെ കൈ പിടിച്ച് അയാളെ അഭിനന്ദിക്കാന്‍ അയ്യാളോടൊപ്പം ആ കുന്നില്‍ ചെരുവില്‍ നിന്ന് എനിക്ക് എന്നെങ്കിലും സൂര്യാസ്തമയം കാണണം എന്നു വരെ അന്നേ ഞാനാഗ്രഹി ച്ചിരുന്നു.  കൂട്ടം തെറ്റിയ ദേശാടന കിളിയെ പോലെ ഞാനിവിടെ വരുന്നു എങ്കി ല്‍ ഇന്നു ഞാന്‍ എത്തിയത് അയാളാരെന്നറിയാനായിരുന്നു.

നേരം ഇരുട്ടു വീണു തുടങ്ങുന്നു സൂര്യന്‍ അസ്തമിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം . അയാളുടെ ശവശരീരത്തിനു വേണ്ടി ഉള്ള തിരച്ചില്‍ അവാസനത്തില്ലേക്ക് .

നാശം ഇയാള്‍ക്ക് ഇവിടെ മാത്രമേ കണ്ടുള്ളു മരിക്കാന്‍ ... വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍..

പോലീസു കാര്‍ അയാളെ ശപിക്കാന്‍ തുടങ്ങി...ഇതിനിടയില്‍  കാറ്റിലാടിയ തുണി സഞ്ചി ആരുടെയും കണ്ണില്‍പ്പെടാതെ താഴെക്കേ പതിച്ചു..

അതും പോയോ ശവം...... ആരാണെന്നറിയാല്‍ അതിലെന്തങ്കിലും ഉണ്ടായേന്നേ....

സാര്‍ ഇവിടുണ്ട്...... ഇതാ ഇവിടെ.....അയാള്‍ . മരകൊമ്പില്‍ തട്ടി നില്‍ക്കുകയാ താഴേക്ക് പോയിട്ടില്ല...

താഴെ നിന്ന് ഒരാള്‍ ഉറക്കെ വിളിച്ചു കൂവുന്നു...

മടങ്ങാന്‍ തുടങ്ങിയ ആളുകള്‍ വീണ്ടും അങ്ങോട്ട് ഓടി.... അയാളെയും കൊണ്ട് അവര്‍ കുന്നില്‍ മുകളില്‍ എത്തി ഞാനും അല്‍പം മുന്നോട്ടു നിന്നു..

സര്‍ ജീവനുണ്ട്......

ആരുടെയെങ്കിലും കൈയില്‍ വെള്ളമുണ്ടോ....

എന്‍റെ കൈയില്‍ ഉള്ള വൈള്ളം ഞാന്‍ പോലീസുനു നേരെ നീണ്ടി... രക്തം പൊടിഞ്ഞ മുഖത്തേക്കും വെള്ളത്തിനായി മന്ത്രിക്കുന്ന ചുണ്ടുകളില്ലേക്കും വൈള്ളം ആഴത്തില്‍ ഇറങ്ങി....... അയാള്‍ കണ്ണു തുറന്നു അയാള്‍ എനിക്കു നേരെ കൈ കൂപ്പി. അയാള്‍ മരണത്തില്ലേക്ക് കണ്ണുകളടച്ചു..

സൂര്യന്‍ അസ്തമിച്ചു.. കുന്നില്‍ ചെരുവ് നിശ്ബദമായി. ആളുകള്‍ എല്ലാം നീങ്ങി തുടങ്ങി ...

ആരാണയാള്‍.. 

അതവിടെ  പല ചോദ്യങ്ങളായി അവസാനിക്കും.

അറിയപ്പെട്ടാവത്തവന്‍റെ ആത്മഹത്യയായി...

ഐ .സി .യു.

ഐ .സി .യു.

മഴക്കാലം

മഴക്കാലം