Kadhajalakam is a window to the world of fictional writings by a collective of writers

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

 

വേദനയുടെ  സൂചി മുനകൾ

എൻ എല്ലിനുള്ളിൽ  ആഴ്ന്നിറങ്ങുമ്പോൾ

പുളയുന്ന ദേഹത്തിലെന്റെ

മനസിന്റെ യുവത്വം തേങ്ങി

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

 

വേദന കുറയാനോ?

രോഗം സുഖമാകാനോ?

അല്ല, മരുന്നിന്റെ മന്ദതയിൽ

മരണത്തിലേക്ക് എടുക്കാനോ?

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

 

രണ്ടു വർഷത്തിനുമപ്പുറം

കാൻസർ എന്ന് അന്ന് അറിഞ്ഞപ്പോൾ

വിളിച്ചു കൃഷണ നിന്നെ, കേണു ഞാൻ ആയുസ്സിനായി

നീയോ, കള്ളച്ചിരിയോടെ എന്നെ  നോക്കി

പിന്നെ, കനിഞ്ഞു നല്കീ ആയുസ്സും

 

രണ്ടു വർഷത്തിനിപ്പുറം എത്തി ഞാൻ

അവസാന ഘട്ടത്തിൽ

വയ്യെനിക്ക് നില്ക്കാൻ, ഇരിക്കാൻ

എന്തിനു കിടക്കാനും ആവതില്ല

എന്തിന്‌ പോരാടി ഞാൻ

പോരാടി തീർക്കാൻ നാളുകൾ

എന്തിനു എനിക്ക് നീ തന്നു?

 

എനിക്കില്ല ധൈര്യം സ്വയഹത്യക്കു

ദയാ  മരണവും കനിയുന്നില്ല

വയ്യെനിക്ക് കാണാൻ കരഞ്ഞു വറ്റിയ ഭാര്യ തൻ കൺകളും

സ്നേഹ ബന്ധത്തിന്റെ നിസ്സഹായതയും

ഇനിയെന്ത് വഴി കൃഷ്ണാ, പറയാമോ നിനക്ക്‌?

 

എന്ത് ഞാൻ ചോദിക്കേണ്ടൂ?

എന്ത് ഞാൻ പ്രാർഥിക്കേണ്ടൂ?

 

കൃഷ്ണാ, കൈകൂപ്പി തൊഴുന്നു ഞാൻ,

കേഴുന്നു ഞാൻ,  കൊണ്ട് പോകു എന്നെ

കൊണ്ട് പോകു എന്നെ, ഈ ക്ഷണം തന്നെ

കൃഷ്ണാ...ഈ രാവെനിക്കു വെളുക്കാതിരിക്കട്ടെ...

സ്വപ്നം

സ്വപ്നം

മൈഥിലി

മൈഥിലി