Kadhajalakam is a window to the world of fictional writings by a collective of writers

സ്വപ്നം

സ്വപ്നം

 

താമരയല്ലിതൻ പൊൻനിറമേന്തിയെൻ

സ്വപ്നത്തെ വീണ്ടും തളച്ചിട്ടു

അദൃശ്യമായൊരു സുന്ദരലോകത്തിൻ

സൗരഭ്യസംഗീതത്തിൽ അലിയുവാൻ

 

കൊഴിയുന്നിതാ വീണ്ടുമെൻ സ്വപ്നങ്ങൾ

നിമിഷബന്ധിതമാം ഈ ജീവിതയാത്രയിൽ

വിദൂരമാം മഴവില്ലിൻ ചിറകിനുള്ളിൽ

പറന്നുയരുന്നൊരു പ്രിയതരമാം വർണങ്ങൾക്കുള്ളിൽ

 

കാത്തിരിക്കുന്നു ഞാൻ വീണ്ടുമെൻ ആത്മാവിൽ

താരാ നിബിഢമാം ഒരു പുലരിയിൽ

ആർദ്രമാം എൻ സാന്ത്വനസ്വപ്നത്തിൻ കുളിരിൽ

ഇത്തിരി നേരം കൂടി മയങ്ങുവാൻ

 

തിരിച്ചറിവെന്ന ദൂരത്തേക്കുള്ള

സമയത്തിൻ പ്രയാണത്തിനുള്ളിൽ

അറിയാതെ അകലുന്ന എൻ സ്വപ്നങ്ങളെ പുണരുവാൻ

അത്രമേൽ ആഗ്രഹമുണ്ടെനിക്കിനിയും

അത്രമേൽ ആഗ്രഹമുണ്ടെനിക്കിനിയും

രാത്രിക്കുളി

രാത്രിക്കുളി

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?

എന്ത് ഞാൻ പ്രാർഥിക്കേണ്ടു?