Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

അനാഥമന്ദിരത്തിലെ കാട്ടുപൂവ്

അനാഥമന്ദിരത്തിലെ കാട്ടുപൂവ്

മുട്ടവിളക്കിലെ തീനാളം വിറച്ചു തുള്ളുകയാണ്. കുടിലിനു പുറത്ത് ചാറ്റല്‍ മഴ പേമാരിയായി മാറികഴിഞ്ഞിരിക്കുന്നു . വിളക്കിലെ തീനാളം അണഞ്ഞു പോകാതിരിക്കാൻ ഒരു കൈകൊണ്ട് മറച്ചുപിടിച്ച് മുന്നിലുള്ള പാഠപുസ്തകത്തിൽ മുഴുകിയിരിക്കുകയാണ് സീത . വിളക്കിന്റെ മഞ്ഞവെളിച്ചത്തിൽ നിഴലും വെളിച്ചവും കലർന്ന അവളുടെ ആ രൂപം അതിമനോഹരമായിരിക്കുന്നു സ്കേർട്ടും ബ്ലൗസുമണിഞ്ഞ് തറയിലിരിക്കുന്ന അവളിപ്പോൾ തിളങ്ങുന്ന ഒരു മെഴുക് പ്രതിമയാണെന്ന് തോന്നും. 
പെട്ടന്നാണ് അകത്ത് നിന്നുള്ള അമ്മയുടെ ചോദ്യം അവളുടെ എകാഗ്രതയെ മുറിച്ചു നീക്കിയത്.
"'മോളേ... മോനുട്ടനെവിടെ ?''
''അച്ചന്റെ അടുത്തുണ്ടമ്മേ...''
തുടർച്ചയായുള്ള മഴയും ഉറഞ്ഞുതുടങ്ങിയ തണുപ്പും പ്രകൃതി അതിന്റെ സർവ്വ സൗന്ദര്യവും അഴിച്ചുവച്ച് "ഭീകരഭാവം" കാട്ടിതുടങ്ങിയിരിക്കുന്നു.
പഠിച്ചുകൊണ്ടിരിക്കന്നതിനിടയിൽ സീത തലഉയർത്തി പുറത്ത് കസേരയിൽ ഇരിക്കുന്ന അച്ഛനെയും അച്ഛന്റെ മടിയില്‍ ഇരിക്കുന്ന അനുജനെയും ഒന്നു നോക്കി. വിദൂരതയിൽ എവിടെയോ നോക്കി എന്തോ ആലോചനയിൽ മുഴുകിനിൽക്കുന്ന അച്ഛനും മഴയെനോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരക്കുന്ന അനുജനും ഉള്ളിൽ ഒരു നേർത്ത ചിരി വിടർത്തി അവള്‍ വീണ്ടും പുസ്തകത്തിലേക്കുതന്നെ മടങ്ങി.
ഉറക്കം കൺപോളകളെ തമ്മില്‍ ചേർത്തുനിർത്താൻ തുടങ്ങി പാഠപുസ്തകം മാറ്റിവെച്ച് മൂരി നിവർന്ന് ദീർഘമായി ഒരു കോട്ടുവായിട്ട് അവളടുക്കളയിലേക്ക് നോക്കി.
''അമ്മേ... അവിടെ എന്തു ചെയ്യുകയ....? എനിക്കു വിശക്കുന്നൂ...
''ആ അവിടെ നിൽക്കു ഞാനിപ്പൊ വരാം''.
അകത്തു നിന്നും പാത്രത്തിന്റെ കിലുക്കത്തോടെപ്പം അമ്മയുടെ മറുപടിയും പുറത്തുകോട്ടു.
പുറത്ത് മഴ കലപിലകൂട്ടി ബഹളം വെക്കുകയാണെങ്കിൽ അകത്ത് ചോർച്ച തടയാന്‍ വെച്ച പാത്രത്തില്‍ വിഴുന്ന മഴത്തുള്ളികൾ വല്ലാത്ത ഒരു സംഗീതം തീർക്കുകയാണ് എന്നാൽ സംഗീതത്തിന്റെ പൊലിമ കൂട്ടാന്‍ എന്നവിധം വീണ്ടും വീണ്ടും പാത്രംങ്ങൾ നിരത്തികൊണ്ട് ഒരു സംഗീതഞ്ജയെപോലെ ഒാടി നടക്കുകയാണ് അവളുടെ അമ്മ.
''മോളേ... അച്ചനെയും മോനുട്ടനെയും വിളിക്കു... ഭക്ഷണം കഴിക്കാലോ...''
അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം അമ്മയുടെ ശബ്ദം ഉയര്‍ന്നു കേട്ടു.
''അച്ഛാ ദേ അമ്മ വിളിക്കുന്നു ''എന്ന് പറഞ്ഞു കൊണ്ട് അവൾ അച്ഛനടുത്തേക്കോടി അനുസരണയുള്ള കുട്ടിയെ പോലെ ഉരിമ്മി നിന്ന അവളെ ചേർത്തു പിടിച്ച് അച്ഛൻ നെറുകയി ഒരു മുത്തം നൽകി.
അചഛന്റെ മടിയില്‍ നിന്നും ഉറങ്ങി തുടങ്ങിയ അനുജനെ വാരിയെടുത്ത് അവള്‍ അകത്തേക്ക് നടന്നു . ഇതുവരെയും മഴകുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതല്‍ കനപ്പെട്ടിരിക്കുന്നു പൊതിർന്നു തൂങ്ങിയ കൂടിലിനെ തണുപ്പ് മുഴുവനും വിഴുങ്ങി കഴിഞ്ഞു 
ഭക്ഷണത്തിനു ശേഷം മേനുട്ടനെ അമ്മയുടെ കട്ടിലില്‍ കിടത്തി സീത തറയിൽ പായ വിരിച്ച് അതില്‍ കിടന്നു
തറയിലെ തണുപ്പ് കീറപ്പയയിലൂടെ അവളിലേക്ക് അരിച്ചു കയറി.
പ്രകൃതിയുടെ കരച്ചില്‍ ആണെന്ന് തോന്നും പുറത്തു മഴ പെയ്യുന്നത് കോട്ടാൽ ഇരുട്ടിനെ കീറി മുറിച്ച് കണ്ണീർ ചാലുകൾ താഴെക്ക് വരുന്നത് കാണ്ടപ്പോൾ സീതയുടെ മനസ്സില്‍ വല്ലാത്ത ഒരു ഭയം പൊങ്ങിവന്നു.
ആ ഇരുട്ട് കണ്ണില്‍ കൂടി കടന്ന് തന്നെ മുഴുവനായും വിഴുങ്ങുകയണിപ്പോഴെന്ന് അവൾക്ക് തോന്നി.
ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന ഒാർമ്മ ദിവസങ്ങളോളം എവിടെയോ തടഞ്ഞു കിടക്കുന്നു താനിപോൾ എവിടെയാണെന്നോ എന്താണെന്നോ അറിയാത അവസ്ഥയില്‍ ആയിരിക്കുന്നു സീത ദിവസങ്ങള്‍ കടന്നുപോയി ഒാർമ്മ തിരിച്ചുകിട്ടിയ ഒരു ദിവസം കുറച്ചാളുകൾ അവളെ കാണാൻ വന്നു.
''എന്താ സീതെ ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ ? ''
കൂട്ടത്തിലുണ്ടായിരുന്ന ഡോക്ടര്‍ അവളോട് ചോദിച്ചു പക്ഷെ പിന്നീട്‌ ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അവളുടെ മനസ്സില്‍ തീകോരിയിടുകയാണുണ്ടത് കൂടെ വന്നവർ അവളെ കൊണ്ടു പോകാൻ വന്നവരാണത്രെ ദിവസങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു ഉരുൾ പൊട്ടലിൽ അവളുടെ വീടും ആ പ്രദേശവും വെള്ളത്തിനടിയിലായി പലരും മരണമടഞ്ഞു ഒരുപാടുപേർക്കു പരിക്കുപറ്റി പലരെയും ഒഴുക്കിൽ പെട്ട്കാണാതായി.
ഉളളിൽനിന്നും പൊട്ടിവന്ന കടുത്ത വേദന ഒരലമുറയായി അവളിൽ നിന്നും പുറത്തേക്കു പൊട്ടിയൊഴുകി.
മോനൂട്ടാ....അമ്മേ...അച്ഛാ...
അവളുടെ നിലവിളി ആ ആശുപത്രിയെ മുഴുവന്‍ ദുഃഖത്തിലായ്ത്തി. പരിക്കുപറ്റി വന്നവർ പലരും തിരിച്ചു പോയി തുടങ്ങി പക്ഷെ അവൾക്ക് പോകാന്‍ വീടും കുടുംബവും ഇല്ല എല്ലാം ഉരുൾപൊട്ടലിന്റെ കുത്തൊഴുക്കിൽ പെട്ടിരിക്കുന്നു അവശേഷിക്കുന്നത് അവൾമാത്രം.
ഇവർ അങ്ങ് ധൂരെ നഗരത്തിലുള്ള മഹിളാമന്ദിരത്തിൽ നിന്നും വന്നിരിക്കുന്നതാണ് അനഥരായവരെ അങ്ങോട്ട് കൊണ്ടുപോകാൻ ഡോക്ടര്‍ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഒാരോ രോമകൂപങ്ങളിലും തീക്കനൽ എരിഞ്ഞുപോയി.
"അനാഥ" അതെ താനിപ്പോൾ ഒരനാഥ തന്നെ!
അപ്പോള്‍ അപ്പോള്‍ മാത്രമാണ് ആ വാക്കിന്റെ മൂർച്ച അവളുടെ ഹൃദയത്തെ കീറിമുറിച്ചത്
കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ അവളുടെ നെറുകയിൽ പതിയെ തലോടി
സീതാ നി ഒരിക്കലും ഒരു അനാഥയല്ല നിനക്കവിടെ ഒരുപാട്‌ കൂട്ടുകാരും ചേച്ചിമാരും ഉണ്ട് ആ സ്ത്രീ അവളെ നോക്കി നനുത്ത ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു
തീര്‍ച്ചയായും ഇവരിവിടെ നിന്നും നിന്നെ കൊണ്ടു പോകും സീതയുടെ മനസ്സ് അവളോട് മന്ത്രിച്ചു അവളുടെ കലങ്ങിയ മനസ്സിലൂടെ ഒരു നിമിഷം അവളുടെ അച്ഛനും അനുജനും അമ്മയും കടന്നു പോയി.
എനിക്ക് ഇനി ആരുമില്ലെ?
അച്ഛനും അമ്മയും അനുജനും ആരും ഉള്ളില്‍ നിന്നും തികട്ടി വന്ന വേദനയാലെ അവൾ അടുത്തുനിൽക്കുന്ന ഡോക്ടറുടെ കൈയ്യിൽ കടന്നു പിടിച്ചു ചോദിച്ചു.
അല്പനേരത്തെ മൗനത്തിനു ശേഷം അവളുടെ കൈയ്യ് പതിയെ അമർത്തു പിടിച്ചതിന് ശേഷം ഡോക്ടര്‍ തിരിഞ്ഞു നടന്നു.
അവര്‍ അവളെ കൂട്ടികൊണ്ട് പോയത് അകലെയുള്ള ഒരു നഗരത്തിലേക്കാണ്. ''നഗരം" അവളതുവരെ കാണാത ഒരിടം. പ്രകൃതിയുടെ ശാന്തതയും തണുപ്പും വറ്റിയ ഒരു മരുഭൂമിയായിട്ടാണ് അവൾക്കവിടം തോന്നിയത്. എങ്ങും കോലാഹലങ്ങൾ മാത്രം ആകശത്തോളം ഉയരത്തില്‍ ഉയര്‍ന്നു നിൽക്കുന്ന കെട്ടിടങ്ങൾ.
എവിടെക്കൊക്കയോ തിരക്കിട്ട് ഒാടിനടക്കുന്ന ആളുകള്‍.
ദീർഘമായ യാത്രയ്ക്ക് ശേഷം അവരെത്തിയത് നഗരത്തിന്റെ വശ്യതയിൽ, കാലം പഴമയെ ഒളിപ്പിച്ചു നിർത്തിയത് പോലുള്ള പഴയ തകർന്നു നിലം പൊത്താറായ ഒരു ഇരുനില കെട്ടിടത്തിലേക്കാണ്.
"മഹിളാമന്ദിരം" ഒന്നിൽ കൂടുതല്‍ തവണ വായിച്ചാല്‍ മാത്രം മനസ്സിലാക്കാന്‍ പറ്റതക്ക വിധം അക്ഷരങ്ങള്‍ പതിച്ച പെയിന്റ് ഇളകി ദ്രവിച്ച കാമാനാകൃതിയിലുള്ള ഒരു കവാടം അതിനകത്തായാണ് ഒരു പ്രേതാലയം എന്ന് തോന്നിപ്പിക്കും വിധം ഇ കെട്ടിടം.
അവരവളെ കൊണ്ടുപോയത് മുകളിലെത്തെ നിലയിലാണ് ഒരു ഇടനാഴി കടന്ന് ഗോവണി കയറി മുകളിലേക്ക് മുകളിലെത്തെ ഇരുട്ടുറഞ്ഞ ഇടനാഴിയിലൂടെ ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നടുത്തു അടുത്തുവന്നപോൾ അവരുടെ ആ രൂപം സീതയിൽ വല്ലാത്ത ഒരു ഭയം ഉളവാക്കി കറുത്ത് തടിച്ച് ശരീരം മുഴുവന്‍ ചെറുതും വലുതുമായ കുരുക്കൾ തൂങ്ങി കിടക്കുന്ന ഒരു സത്വം മുറുക്കാൻ ചവച്ച് ചുവപ്പിച്ച മലർന്ന വലിയ ചുണ്ടുകള്‍ മഞ്ഞ കലർന്ന ഉരുണ്ട കണ്ണുകള്‍ ആകപ്പാടെ സീതയെ വല്ലാത്തൊരു അസ്വസ്ഥത പിടിമുറുക്കി ആ സ്ത്രീ പുച്ഛ ഭാവത്തിൽ അവളെ മൊത്തത്തില്‍ ഒന്ന് നോക്കിയതിനു ശേഷം മുഴക്കമുള്ള ഒരു കടുത്ത ശബ്ദത്തില്‍ ചോദിച്ചു
''എന്താ നിന്റെ പേര് ?''
സീത ഇതുവരെ ഒരു സ്ത്രീയിലും കേൾക്കാതിരുന്ന ആ ശബ്ദത്തിന്റെ കാഠിന്യം നിറഞ്ഞ വൈരൂപ്യം അവളെ വല്ലാതെ ഭയപ്പെടുത്തി തൊണ്ടയില്‍ കുരുങ്ങിപ്പോയ അവളുടെ ശബ്ദത്തെ പുറത്തെടുക്കാൻ വല്ലാതെ പാടുപെട്ടുകൊണ്ട് അവള്‍ ഒരുവിധം വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
''സി...സി...സീത''
ആ സത്വം അവളുടെ മൃതുലമായ കൈയ്യിൽ കടന്നു പിടിച്ച് തിരിഞ്ഞു നടക്കാൻ തുനിഞ്ഞു പരുപരുത്ത അവരുടെ കൈ മുറുകിയപ്പോൾ ഏറ്റ വേദനയില്‍ അവള്‍ പുളഞ്ഞുനിന്നുപോയി ആ സ്ത്രീ കൂടെവരാൻ ആജ്ഞാപിക്കുന്നവിധം അവളെയൊന്ന് നോക്കിയതിനുശേഷം കൈയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു നടത്തത്തിടയിൽ സീത തന്റെ കൂടെ വന്നിരുന്നവരെ പിറകിലേക്ക് തിരിഞ്ഞു നോക്കി അപ്പോയേക്കും അവര്‍ കോണിയിറങ്ങി കഴിഞ്ഞിരുന്നു.
അ സ്ത്രീ അവളെ കൊണ്ടുനിർത്തിയത് നമ്പര്‍ 18 എന്നെഴുതിയ ഒരു വാതിലിനു മുന്നിലാണ് അവരവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെ വാതിലില്‍ മൂന്ന് നാല് തട്ട് തട്ടി
അല്പ സമയത്തിനുശേഷം വതിൽ തുറന്ന് തലവഴി ശരീരം മുഴുവന്‍ വെള്ളപുതച്ച ഒരു സ്ത്രീ മുന്നിൽ വന്നു. 
ഇവളെ ഏതു മുറിയിലേക്കാണ് അയക്കേണ്ടത് എവിടെയും ഒഴിവില്ല പിന്നെയുള്ളത് ഇരുപതാം നമ്പർ മുറിയാണ് അതവളുടെ മുറിയും ആ സത്വം അവരെനോക്കി അല്പമൊരു വിനയത്തോടെ പറഞ്ഞു.
വേണ്ട തൽക്കാലം ഇവളിവിടെ എന്റെ മുറിയിൽ നില്ക്കട്ടെ സീതയെനോക്കി സ്നേഹത്തോടെയൊന്നു പുഞ്ചിരിച്ചതിനുശേഷം അവര്‍ പറഞ്ഞു.
അകത്തു കടന്ന സീത കണ്ടത് നല്ല അടുക്കും ചിട്ടയോടും കൂടെ സൂക്ഷിച്ചിട്ടുള്ള വൃത്തിയുള്ള ഒരു മുറി മാത്രമല്ല അവിടമാകെ വല്ലാത്ത ഒരു മനംമയക്കുന്ന മണവും ആ സ്ത്രീ ശരീരത്തിലണിഞ്ഞിരിക്കുന്ന വെള്ളവസ്ത്രം മാറ്റിയയപ്പോഴാണവൾ ശരിക്കും ആശ്ചര്യപെട്ടുപോയത്. അതിസുന്ദരിയായ ഒരു യുവതിയാണിപ്പോൾ അവളുടെ മുന്നിൽ നിൽക്കുന്നത്. മഞ്ഞകലർന്ന വെളുത്ത മുഖം വരഞ്ഞെടുത്തത് പോലുള്ള പുരികങ്ങൾ പളുങ്കുമണിപോലുള്ള കണ്ണുകൾ തുടുത്ത കവിളിൽ ഇടയ്ക്കിടെ മിന്നിമറയുന്ന നുണക്കുഴി കറുപ്പിനിടെ അവിടവിടെ ചെമ്പൻ മുടിയിഴകൾ പാറിക്കളിക്കുന്ന നീണ്ട മുടി നല്ല നീളവും അതിനൊത്ത വണ്ണവും ഉയര്‍ന്നു നിൽക്കുന്ന മാറിടത്തിനനുസരിച്ച് പുറത്തേക്ക് തള്ളി നിൽക്കുന്ന അരക്കെട്ടും.
ഞാൻ അമീറ എല്ലാരും ആമീന്ന് വിളിക്കും നിങ്ങള്‍ വന്ന സമയം നിസ്കാരത്തിലായിരുന്നു അതാ വാതില്‍ തുറക്കാന്‍ വൈകിയത്.
"നിസ്കാരം" സീതയ്ക്കൊന്നും മനസ്സിലായില്ല എങ്കിലും അവള്‍ തല കലുക്കി മനസ്സിലായതുപോലെ നിന്നു.
"മോളെപ്പറ്റി അവര്‍ പറഞ്ഞിരുന്നു".
അതുപറഞ്ഞപ്പോൾ അവരുടെ പളുങ്കുമണിപോലുള്ള കണ്ണുകളില്‍ ഒരുതരത്തിലുള്ള വിഷാദം മിന്നി മറയുന്നത് സീത കണ്ടു. 
ഇത് മോള് കരുതുന്നത് പോലെ ഇപ്പൊ ഒരനാഥാലയം അല്ല വെറുമൊരു വാടകക്കെട്ടിടം മാത്രം ഇവിടെ താമസിക്കുന്നവരാരും അനാഥരുമല്ല. പലരും പഠിക്കാനും ജോലിക്കും വേണ്ടി ഈ നഗരത്തിൽ എത്തിയവർ അവരിവിടെ വാടകയ്ക്കു താമസിക്കുന്നു എന്ന് മാത്രം ആ വെളുത്ത വസ്ത്രം അടുത്തുള്ള അയയിൽ തൂക്കിയതിനു ശേഷം അവള്‍ സീതയുടെ അടുത്തേക്കു വന്നു.

"മുന്നേ ഇതൊരു അനാഥാലയമായിരുന്നു, പക്ഷെ ഇപ്പോഴത് കുറച്ചകലെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ അവിടെയും ഇപ്പൊ സ്ഥമില്ല അതാണ് മോളെ ഇങ്ങോട്ട് കൊണ്ടുവന്നത്". അവളെപിടിച്ച് അടുത്തുള്ള കട്ടിലിൽ ഇരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു പൊട്ടെന്ന് എന്തോ ഒാർത്തെടുത്തതുപോലെ അവള്‍ വീണ്ടും തുടര്‍ന്നു. ആ പിന്നെ ഒരാളും കൂടെ ഇവിടെയുണ്ട് ഒരു മായ.
''അവളേതു മുറിയിലാ ചേച്ചി ?..''.
തന്റെ അവസ്ഥയില്‍ ഒരാൾ കൂടി ഇവിടെ ഉണ്ടെന്നറിഞ്ഞ ആവേശത്തിൽ ഉള്ളിലൊതുക്കാൻ ശ്രമിച്ച ചോദ്യം അവളറിയതെ തന്നെ പുറത്തേക്ക് വന്നുപോയി.
ആമി അവളിലെ ജിജ്ഞാസയെ മനസ്സിലാക്കിയവിധം പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ഇരുപതാം നമ്പര്‍ മുറിയ പക്ഷെ ഒരു കാരണവശാലും അവളുമായി കൂട്ടുകൂടാൻ പോകാന്‍ പാടില്ല. സീതയെനോക്കി ആമി ഒരു താക്കീത് പോലെ പറഞ്ഞു.
''അതെന്താ ചേച്ചി ?''
ആമിയുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കികൊണ്ട് സീത ചോദിച്ചു ഏതോ ആലോചനയിൽ മഴുകിയത് പോലെ.
അല്പ നേരത്തെ മൗനത്തിനു ശേഷം ആമി പറഞ്ഞു. 
"അവളിലുള്ള ആ സ്വഭാവ വൈകൃതം അതുകൊണ്ടാണവളെ പുതിയ കെട്ടിടത്തിൽ നിന്നും മാറ്റി ഇവിടെ ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുന്നത്".
''എനിക്കൊന്നും മനസ്സിലായില്ല ചേച്ചി''
''സീത നിന്നോടതെങ്ങിനെ പറയും നീ ഒരു കൊച്ചു കുട്ടിയല്ലെ''
''അതു സാരമില്ല ചേച്ചി ചേച്ചി പറ''
അവളിലെ ജിജ്ഞാസ അറിഞ്ഞു കൊണ്ടു ആമി പറഞ്ഞു പുരുഷൻമ്മാരോടവൾക്ക് അങ്ങേയറ്റം വെറുപ്പാണ്. ആരെയും വശീകരിക്കും വിധമുള്ള അവളുടെ സൗന്ദര്യം അവൾക്ക് പുരുഷന്മാരെ കെണിയിൽ വീഴ്ത്താനുള്ള ഒരായുധം മാത്രമാണ്. സ്നേഹം നടിച്ചു വശത്താക്കുന്നവരെ പിന്നീടവൾ നിഷ്കരുണം തള്ളി കളയും. ഇങ്ങനെയുള്ള പലരും പിന്നീട് ഭ്രാന്തിലോ മരണത്തിലോ ചെന്നെത്തും. ആമി പറഞ്ഞുവരുന്നത് എന്താണെന്നറിയാതെ അവളുടെ മുഖത്തേക്കു തന്നെ സീത നോക്കിയിരുന്നു.
ആമി അയയിൽ തൂങ്ങികിടക്കുന്ന തന്റെ തട്ടമെടുത്ത് തല മറക്കി
"വരു സീതയ്ക്ക് ഇവിടെയുള്ളവരെയൊക്കെ പരിചയപെടേണ്ടെ".
''ങും.... വേണം'' അതു പറയുമ്പോഴും അവളുടെ മനസ്സില്‍ മായയായിരുന്നു.
നമുക്ക് ആദ്യം അടുക്കളയിലേക്ക് പോകം അവിടെ ജോസഫേട്ടനും ലാച്ചമ്മയുമുണ്ട്. മോളെ നേരത്തെ എന്റടുത്തേക്ക് കൊണ്ടുവന്നില്ലെ അതാണ് ലാച്ചമ്മ പേടിക്കണ്ട അവരെരു പാവം സ്ത്രിയാണ്. ആ നിമിഷം സീതയുടെ മുഖത്ത് മിന്നി മറഞ്ഞ ഭയം കണ്ട് ആമി പറഞ്ഞു. ഇൗ സമയം അടുക്കളയില്‍ ജോസഫേട്ടനും ലാച്ചമ്മയും അത്താഴമൊരുക്കുന്നതിനുള്ള തിരക്കിലായിരുന്നു
''ജോസഫേട്ടാ....ഇതാണ് സീത ഇനി ഇവളും കാണും കുറച്ചു കാലം ഇവിടെ". ആമി സീതയെ ചേര്‍ത്ത് നിർത്തികൊണ്ട് പറഞ്ഞു. ആമി പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ വിധം അയാള്‍ തലകുലുക്കി
''എവിടെയാ കുഞ്ഞിന്റെ നാട് ?''
"കുറച്ചകലെയാ ജോസേട്ടാ". മിണ്ടാൻ കഴിയാതെ പകച്ചു നിൽക്കുന്ന സീതയെ നോക്കി ആമി പറഞ്ഞു.
കള്ളിമുണ്ടും വെളുത്ത ബനിയാനും ഇട്ട് വിയര്‍ത്തു നിൽക്കുന്ന ജോസേട്ടനെ കണ്ടപ്പോള്‍ അച്ഛനെയാണ് സീതക്ക് ഒാർമ്മ വന്നത്. എന്നാ അച്ഛനെക്കാളും ഇയാൾക്കൊരല്പം പ്രായക്കുടുതലുണ്ട്. അച്ഛനെയോർത്ത് അവളുടെ മനസ്സില്‍ ഒരു നീറ്റല്‍ മുളപൊട്ടുമ്പോഴാണ് ജോസഫേട്ടൻ അവളുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചത്.
ഇവളെ കാണുമ്പോൾ എന്റെ കൊച്ചുമോളെപ്പോലെ തന്നെയുണ്ട്. അയാൾ ആമിയെനോക്കി പറഞ്ഞു അയാളുടെ ദേഹത്തു നിന്നും അപ്പോള്‍ വന്ന വിയർപ്പ് കലർന്ന മഞ്ഞളിന്റെ മണം സീതയിൽ ചെറിയൊരു ഒാക്കാനം വരുത്തി.
പുറത്ത് ശക്തമായ ഇടിയും മഴയും തുടങ്ങിയിരിക്കുന്നു അവളവിടെ വന്നതിനു ശേഷം ആദ്യമായാണ് മഴ പെയ്യുന്നത്. മഴയെ ഇന്നവൾക്ക് പേടി മാത്രമല്ല വെറുപ്പും കൂടിയാണ്. പ്രത്യേകിച്ചും ആമി വീട്ടില്‍ പോയതിനാൽ തനിച്ചായിപോയ ദിവസം കുറ്റിയിളകിയ ജനാലകൾ കാറ്റില്‍ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുമ്പോൾ അവൾ തന്റെ ഭയത്തെ പുതപ്പിനുള്ളിൽ മറച്ചുപിടിച്ച്  ശ്വാസം പോലും പുറത്തുവിടാൻ ഭയന്നിരിക്കുമ്പോഴാണ് വാതിലിനുപുറത്ത് ശക്തമായി ആരോ തട്ടുന്നത് കേട്ടത്. എന്നാല്‍ അവളിലെ ഭയം അളുടെ ശരീരത്തെ മുഴുവനായും തളർത്തികളഞ്ഞു. വീണ്ടും വീണ്ടും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുട്ടലിന്റെ ശബ്ദം അവളിൽ കുരുങ്ങിപ്പോയ അവളുടെ ശബ്ദത്തെ പുറത്തേക്ക് വലിച്ചിട്ടു.
''അ അ ആരാ.....?''
ഇത്രയും ചോദിച്ചപ്പോഴേക്കും ആ ശക്തമായ മഴയുടെ വിറകൊള്ളിക്കുന്ന തണുപ്പിലും അവള്‍ വിയർത്തു പോയിരുന്നു.
''വാതില്‍ തുറക്കു....ഞാൻ മായയാണ് ആമീ....വാതിലൊന്നു തുറക്കൂ...വേഗം വേഗം''
അയ്യോ അതവളാണ് ആമി ചേച്ചി പറഞ്ഞ മായ. ഭയം കൊണ്ട് സീതയുടെ കണ്ണില്‍ ഇരുട്ടുകയറി
''ആമീ...പ്ലീസ് ഒന്നു വാതിൽ തുറക്കൂ... ''ദയനീയമായ മായയുടെ സ്വരം ഇപ്പോഴും പുറത്ത് കേൾക്കാം.
ഭയം ഉള്ളിലൊതുക്കാൻ നന്നേ പാടുപെട്ടുകൊണ്ട് സീത വാതിലിനടുത്തേക്കു ചെന്നു.
''ആമി ചേച്ചി ഇവിടെ ഇല്ലാ...''
അവള്‍ വിറയ്ക്കുന്ന നാവുകൊണ്ട് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
''ആരായാലും വാതില്‍ തുറക്കൂ പ്ലീസ് ''
പുറത്തു നിന്നുംവന്ന ആ വാക്കുകള്‍ ഒരു തേങ്ങലാണെന്നാണപ്പോൾ സീതയ്ക്ക് തോന്നിയത് 
കുറച്ചു നേരത്തെ നിശബ്ദമായ ആലോചനയ്ക്ക് ശേഷം എന്തും വരട്ടെ എന്നുറപ്പിച്ചുകൊണ്ട് അവള്‍ വാതില്‍ തുറന്നു. 
പക്ഷെ സീതയെ ഞെട്ടിക്കും വിധത്തിലായിരുന്നു മായയുടെ പെരുമാറ്റം സീതയെ തട്ടിമാറ്റി അകത്തുകടന്ന അവൾ കട്ടിലിൽ കയറിയിരുന്ന്, തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു. ഇൗ സമയത്ത് ശരിക്കും സ്ഥബ്ദയായി നോക്കിനിൽക്കാനെ സീതക്ക് കഴിഞ്ഞുള്ളു. മാത്രമല്ല അവളിൽ ആമിയുടെ വാക്കുകള്‍ ഓരോന്നായി കടന്നു പോകുകയാണിപ്പോൾ.
''ഇവൾ തന്നെയാണോ അവള്‍ ?''
ഏയ് ഒരിക്കലുമല്ല ഇവൾക്കങ്ങിനെ ആകാൻ ഒരിക്കലും പറ്റില്ല ചേച്ചിക്ക് വല്ല തെറ്റും സംഭവിച്ചതാകാനെ വഴിയുള്ളു സീതയുടെ ചിന്തകളെ മുറിച്ചുകൊണ്ട് കണ്ണീര്‍ തുടച്ചുമാറ്റി അവള്‍ ചോദിച്ചു.
''എന്താ നിന്റെ പേര് ?''
''സീത''
''ഓ നീയാണോ ? അവള്‍ ''
പതിഞ്ഞ ശ്വാസത്തിൽ സീത അവളെതന്നെ നോക്കിയിരുന്നു.
''ഇവിടെ വാ''
അനങ്ങാൻ പറ്റാത്ത വിധം തറച്ചു നിൽക്കുന്ന സീതയെ നോക്കി അവള്‍ വീണ്ടും വിളിച്ചു
''ഇവിടെ വരൂ....''
പതിയെ അവളുടെ അടുത്തേക്കു നടന്നടുത്ത സീതയെ അല്പനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു
''നി വരുമോ എന്റെ കൂടെ ?''
എനിക്കിന്ന് തനിച്ച് കിടക്കാന്‍ പറ്റില്ല എന്നിട്ട് എന്തോ ആലോചനയിൽ എന്നവിധം അവള്‍ തനിയെ പറഞ്ഞു
"ഇന്നാണാ നശിച്ച ദിവസം. ഇൗ മുറിയില്‍ എനിക്ക് ഉറങ്ങാൻ സാധിക്കില്ല ഇ വെടിപ്പും വൃത്തിയും എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു".
അവള്‍ സീതയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

"വരു നമുക്ക് എന്റെ മുറിയില്‍ പോകാം". ഏതോ മായികവലയത്തിൽ അകപ്പെട്ടെന്നപോലെ സീത അവളുടെ പിന്നാലെ നടന്നു.
മായയുടെ മുറിലെത്തിയ സീത ശരിക്കും ഞെട്ടി മുഷിഞ്ഞ വസ്ത്രങ്ങള്‍ അവിടവിടെ വലിച്ചറിഞ്ഞിരിക്കുന്നു. മുറിയുടെ ഒരു മൂലയിൽ ചെറിയ ഒരു കട്ടിൽ അതിനു മുകളില്‍ കെട്ടി ഞാത്തിയ അയയിൽ നിറയെ വസ്ത്രങ്ങള്‍ വാരിനിറച്ചിരിക്കുന്നു. മാത്രമല്ല ആ മുറിയില്‍ വല്ലാത്ത ഒരു മുഷിഞ്ഞ നാറ്റം നിറഞ്ഞു നിൽക്കുന്നുമുണ്ട്.
നി ആ കട്ടിലില്‍ കിടന്നോളു. ഞാനിവിടെ തറയിൽ കിടക്കാം. ഇൗ കാഴ്ചകളിൽ മുഴുകി നിന്ന സീതയെ നോക്കി അവള്‍ പറഞ്ഞു. കട്ടിലില്‍ ചെന്നിരുന്നപോഴാണവളാണ് അവളാകാഴ്ച്ച കണ്ടത് നഗ്നയായ ഒരു സ്ത്രിയുടെ മുകളിൽ കിടന്ന് വാവിട്ടു നിലവിളിക്കുന്ന ഒരു പൊൺകുട്ടിയുടെ ചിത്രം ചുമരിൽ പതിച്ചിരിക്കുന്നു.
അതെന്താണ് ചേച്ചി ആ ചിത്രം? അവളിലെ ജിജ്ഞാസ ഉള്ളിലൊതുങ്ങാതവിധം പുറത്തേക്കൊരു ചോദ്യമായി തെറിച്ചു വീണുപോയി. കുറച്ചുനേരം സീതയിലേക്കുള്ള തറഞ്ഞ നോട്ടത്തിനു ശേഷം മായ പറഞ്ഞു.
''അതോ അത് ഞാനും എന്റെ അമ്മയും''
അത് പറയുമ്പോള്‍ അവളിലെ സൗന്ദര്യം മാഞ്ഞു മാഞ്ഞു ക്രൂരതയുള്ള ഒരു വൈരൂപ്യം പടർന്നു കൊണ്ടിരിക്കുന്നത് സീത കണ്ടു.
കുറേ ദുഷ്ട മൃഗങ്ങൾ വലിച്ചു കീറിയ എന്റെ അമ്മയുടെ ഒാർമ്മ. അതുമാത്രമെ ഇപോളെന്റ പക്കലുള്ളു.
സീതക്ക് അവളോട് വല്ലാത്ത ഒരു അനുകമ്പയും സ്നേഹവും തോന്നി. കാരണം തന്റെ അനാഥത്വത്തെക്കാൾ എത്രയോ ഭീകരമാണ് ഈ ഒറ്റപ്പെടൽ അവളിലുണ്ടാക്കിയ വിഹ്വലത? പ്രകൃതിയെന്നെ നിർദ്ദയം ഒരുറക്കത്തിൽ അനാഥയാക്കി. എന്നാൽ പീഡനപർവ്വങ്ങളിലൂടെ തച്ചുടയ്ക്കപ്പെട്ട് നീറിജിവിക്കുന്ന മായയെപ്പോലുള്ള എണ്ണമറ്റ അനാഥർ. ചിന്തകളില്‍ നിന്നും മെല്ലെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
പൊടുന്നനെ ഇരുട്ടിനു കൈകൾ മുളച്ചതുപോലെ. ആ തണുത്ത കൈകൾ ചൂട് തേടി അവളിലുടെ ഒഴുകി നടക്കുമ്പോളാണ് സീത ഞെട്ടിയുണർന്നത്. ആ ഇരുട്ടിൽ ചെന്നായയുടെ മുന്നിലകപ്പെട്ട കാട്ടുകോഴിയുടെ തുവലുരിയുന്നതു പോലെ നിമിഷങ്ങൾക്കകം താൻ വിവസ്ത്രയാക്കപെടുകയാണെന്ന് അവളറിഞ്ഞു. പിടഞ്ഞെഴുന്നേൽക്കാൻ സമയം ലഭിക്കും മുമ്പേ വിയർപ്പുകലർന്ന മഞ്ഞളിന്റെ മണം അവളെ പൊതിഞ്ഞിരുന്നു. അയാളിലെ ദുർഗന്ധം നിറഞ്ഞ ഉഛ്വാസവായു അവളുടെ മുഖത്തുനിന്നും കനം വെക്കുന്നതിനനുസരിച്ച് അവള്‍ ഇരുട്ടിലേക്ക് വലിച്ചടുത്തുകൊണ്ടിരുന്നു ആ ഇരുട്ടില്‍ നിന്നും പരിചയമുള്ള ആരുടെയൊക്കെയോ കരച്ചിൽ ഉയർന്നുകേട്ടു. അകലെ നിന്നുള്ള ആ കരച്ചിൽ ഒഴുകി ഒഴുകി അടുത്തുവന്ന് തന്നെയും വലിച്ചു കൊണ്ട് ദൂരെയെങ്ങോ ഒഴുകി നീങ്ങുന്നതായി അവളറിഞ്ഞു. ഇരുട്ടിൽ അവൾ കണ്ടു. മായയുടെ അമ്മയുടെ നഗ്നശരീരത്തിനുമുകളിലിരിക്കുന്ന രണ്ടു രൂപങ്ങൾ. മായയും പിന്നെ അവളും.

അമ്മുക്കുട്ടി എന്ന എന്‍റെ അന്നക്കുട്ടി

അമ്മുക്കുട്ടി എന്ന എന്‍റെ അന്നക്കുട്ടി

അച്ഛേടെ മുത്ത്

അച്ഛേടെ മുത്ത്