Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

കാശി

കാശി

യാത്രയ്ക്കിടയിൽ പരിചയപ്പെട്ട നാട്ടുകാരൻ പയ്യൻ തിരികെ പട്ടാമ്പിയിൽ വരുമ്പോൾ കാണാം എന്നുംപറഞ്ഞ് പ്ലാറ്റ് ഫോമിലേയ്ക്ക് ഓടിയിറങ്ങി. ട്രെയിൻ പൂർണമായും നിർത്തിയതോടെ അമ്മയും ഭാര്യയുമായി ഞാനും പുറത്തിറങ്ങി. സ്റേഷനും പരിസരവും കാവി പുതച്ചു കിടക്കുന്നു.
നടക്കാനുള്ള ബുദ്ധിമുട്ട് കാരണം അമ്മയോടും ഭാര്യയോടും ഭക്ഷണം കഴിചിടത്തുതന്നെ ഇരുത്തി താമസിക്കാനുള്ള മുറിയും തേടി ഇറങ്ങി.

ഹനുമാൻ ഘട്ട്, വടക്കേ ഇന്ത്യക്കാർ കൂടുതലും താമസിക്കുന്ന സ്ഥലം ആ
ണത്. ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് അവിടെ തന്നെ മുറിഎടുത്തു. ഒരു കട്ടിലെ ഉള്ളു, താക്കോൽ തരുന്നതിനിടെ ഉടമസ്ഥൻ പറഞ്ഞു. 
പറ്റിയാൽ നമുക്കിന്നു തന്നെ ഒന്ന് നിരത്തുവരെ പോകണം., ബാഗെല്ലാം എടുത്തു വയ്ക്കുന്നതിനിടെ അമ്മ പറഞ്ഞു.

നാല് ദിവസത്തെ യാത്ര അമ്മയെ തീരെ തളർത്തിയിട്ടില്ല, വാരണാസിയിൽ വരണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. കൊണ്ട് വരാമെന്ന് അച്ഛൻ വാക്കും കൊടുത്തതായിരുന്നു. വാക്ക് പാലിക്കാതെ അച്ഛൻ പോയി.
കുളിമുറിയിൽ വെള്ളം  തുറന്നുവിട്ടതിന്റെ ശബ്ദം ഉറപ്പുവരുത്തി ഭാര്യ അടക്കം പറഞ്ഞു.

അമ്മക്ക് ഇവിടെ എത്തിയതിൽ പിന്നെ എന്തോ കുഴപ്പമുണ്ട്, ആ കടയിൽ
നിന്നും ഒറ്റയ്ക്ക് ഇറങ്ങിപ്പോകാൻ നോക്കി. പറഞ്ഞത് കാര്യമാക്കിയില്ലെങ്കിലും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അമ്മയെ കൂടുതൽ ശ്രദ്ധിച്ചു. തൊഴുതു കഴിഞ്ഞു ഗംഗയുടെ താഴത്തെ പടവിൽ വന്നിരുന്നു. 
ലോകത്ത് എന്തെല്ലാം നേടിയാലും. ഇവിടെ ഈ കാശിയുടെ പടവിൽ ഗംഗയോട് ചേർന്നിരുന്നാൽ മതി. മനസ്സിലാകും നാം ഒന്നുമല്ല എന്ന്.
ഹരിശ്ചന്ദ്ര ഘാട്ടിനെകുറിച്ചും മണികർണികയെപ്പറ്റിയും മരണശേഷമുള്ള ശിവ യമ സങ്കല്പങ്ങളെക്കുറിച്ചും, വിശ്വനാഥൻ എന്ന പേര് വന്നതിനെക്കുറിച്ചും, നിലവിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണിതെന്നും ഒക്കെ അമ്മ പറഞ്ഞുകൊണ്ടിരുന്നു. കഥകളവസാനിക്കുമ്പോഴേക്കും കാശിയുടെ മട്ടുമാറിത്തുടങ്ങി. വിശ്വരൂപിയായി കാശി വിശ്വനാഥ ക്ഷേത്രം അഗ്നി കണക്കെ നിന്ന് തിളങ്ങി. താഴെ ഏതു താണ്ടവത്തെയും തണുപ്പിക്കാൻ കണക്കെ ഗംഗ ശാന്തമായി ഒഴുകുന്നു. 
'തണുപ്പില്ലയിരുന്നേൽ ഒന്നുമുങ്ങാമായിരുന്നു. അല്ലേ മോനെ',
ഭസ്മം ഞങ്ങളുടെ നെറ്റിയിൽ തൊട്ടുകൊണ്ട്‌ അമ്മ പറഞ്ഞു. അത് പറഞ്ഞപ്പോഴാ നാളെ കുളിക്കാൻ തോർത്തു വാങ്ങണം. നിങ്ങളിവിടെ ഇരിക്ക് ഞാൻ പോയി വാങ്ങി വരാം. നടക്കുന്നതിനിടയിൽ ഭാര്യ പറഞ്ഞത് ഓർമ്മ വന്നു. അമ്മ ഇനി ഗംഗയിലേയ്ക്കെങ്ങാനും ഇറങ്ങുമോ?
വേഗം തിരിച്ചു നടന്നു. ഇരുത്തിയ പടവിൽ അവരെ കാണാനില്ല.
ഗംഗയിൽ സ്വാമിമാരെയും ടൂറിസ്റ്റുകളെയും കൊണ്ട് പോകുന്ന വഞ്ചികളല്ലാതെ ആരുമില്ല. എല്ലാവരും ശാന്തമായി യാത്രചെയ്യുകയാണ്. ഒന്നും സംഭവിച്ചിട്ടില്ല. സ്വാമിമാർക്കിടയിലൂടെ അമ്മയുടെ കയ്യും പിടിച്ചു ഭാര്യ ധൃതിയിൽ മുകളിൽ പടവുകൾ കയറുന്നു.

'നിങ്ങളിതെങ്ങോട്ടാ ഈ പോകുന്നത് !'. അമ്മയും ഭാര്യയും ഞെട്ടി തിരിഞ്ഞു.
തണുപ്പടിച്ച് അമ്മക്ക് ഇനി അസുഖമൊന്നും വരണ്ടാന്നു വിചാരിച്ചു മുറിയിലേക്ക് നടന്നതാ.

'അതിനു ലോഡ്ജു അവിടെയാണോ? നീ പോയി കുളിക്കാനാവശ്യമുള്ളതൊക്കെ വാങ്ങി വാ, ഞാനും അമ്മയും ഇവിടെ ഇരിക്കാം'. കയ്യിലിരുന്ന പണം ഭാര്യയെ ഏൽപ്പിച്ചു.

'അവൾക്കിപ്പോൾ നല്ല മാറ്റമുണ്ട് , നീയിനി അവളെ അനാവശ്യമായി വഴക്കൊന്നും പറയരുത്'. പടവുകൾ കയറിപ്പോകുന്ന ഭാര്യയെ നോക്കിക്കൊണ്ട്‌ അമ്മ പഞ്ഞു.
'മം...' അമ്മയിൽ വാർദ്ധക്യം പടർന്നുകയറിയിരിക്കുന്നു. നരച്ച മുടികലെല്ലാം അടക്കും ചിട്ടയുമില്ലാതെ പാറിക്കിടക്കുന്നു. മുഖത്തെല്ലാം നിറഭേദങ്ങൾ വന്നു തുടങ്ങി. ദൈവമേ, അമ്മയെ വർഷങ്ങൾക്കുശേഷം ശ്രദ്ധിക്കുന്നതുപോലെ തോന്നി. കാലം എല്ലാക്കാര്യങ്ങളിലും ശ്രദ്ധകുറച്ചിരിക്കുന്നു.
'അവളിപ്പോഴും പഴയതുപോലെയാണമ്മേ'.
'അതൊക്കെ നിന്റെ തോന്നാലാ, അല്ലെങ്കിൽ എന്റെ ആഗ്രഹത്തിന് ഇത്ര ദൂരെ വരെ കൊണ്ടുവരാൻ അവള് മുൻകൈ എടുക്കുമോ?. ഒരു അമ്മ ആയിക്കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും. അതിനി വൈകിക്കണ്ട'.
ശാന്തമായി അമ്മ ഒരു വലിയ കാര്യം പറഞ്ഞു. 
'നേരം വൈകി നമുക്കൊരു റിക്ഷ പിടിക്കാം'. വയസ്സനായ റിക്ഷാക്കാരൻ ഇടുങ്ങിയ തെരുവിലൂടെ ശരവേഗത്തിൽ പാഞ്ഞു. ഭക്ഷണം വാങ്ങി വന്നപ്പോഴേക്കും മുറിയിലുണ്ടായിരുന്ന ബഞ്ചിൽകിടന്നു അമ്മ ഉറങ്ങിപ്പോയിരുന്നു. 
'അമ്മെ, നമുക്ക് ഭക്ഷണം കഴിച്ചു കിടക്കാം, പതിയെ എഴുന്നെറ്റിരിക്കാം'.
'അവള് കുളി കഴിഞ്ഞു വരട്ടെ ഒരുമിച്ചു കഴിക്കാം'. ഭക്ഷണം കഴിഞ്ഞു ഒരു സിഗരറ്റിനു തീകൊടുത്തു ഒരാൾക്ക് കഷ്ടിച്ചു നില്ക്കാവുന്ന ബാൽക്കണിയിലേക്കിറങ്ങി. തെക്ക് അസിഘട്ടിൽ ആരംഭിച്ചു വടക്ക് രാ
ജ് ഘട്ടിൽ അവസാനിക്കുന്ന മൂന്നു മൈൽ നീളത്തിൽ ചന്ദ്രക്കലയുടെ വടിവിൽ ഇത്തിരി പോന്നവട്ടമാണ് ഈ ലോകത്തിന്റെ മുഴുവൻ പാപം ഏറ്റുവാങ്ങുന്നത്. തീരത്ത്‌ ആളുകൾ ഒഴിഞ്ഞു തുടങ്ങി. അകലെ ഹരിശ്ച്ചന്ദ്ര
ഘട്ടിൽനിന്നും ആരുടെയോ ആത്മാവ് പുകച്ചുരുളായ് കൈലാസനാഥനിലേക്ക് പാപമുക്തി നേടുന്നുണ്ടായിരുന്നു.
പുലർച്ചെ തന്നെ തീരം മോക്ഷം നേടാനെത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു.കൂടെ ഞങ്ങളും ഗംഗയിൽ മുങ്ങി. വെള്ളം വാങ്ങിയ കുപ്പിയിൽ അമ്മ ഗംഗാ ജലം നിറച്ചെടുത്തു.
'ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ഇവിടെ ഒന്ന് മുങ്ങണം'. പടവ് കയറുന്നതിനിടെ അമ്മ പറഞ്ഞു. 'അതെ, ഞാൻ നാളെക്കുള്ള പൂജസാധനങ്ങൾ വാങ്ങി വരാം. നിങ്ങളിവിടെ ഇരിക്ക്, തിരക്ക് പെട്ടന്ന് കൂടും എങ്ങോട്ടും മാറിയേക്കരുത്'.എല്ലാം തരപ്പെടുത്തിവളരെപ്പെട്ടന്നു തന്നെതിരിച്ചെത്തി. ഇരുത്തിയിടത്ത് അവരെ കാണാനില്ല,
'ദൈവമേ... ലക്ഷക്കണക്കിനാളുകളുടെ ഇടയിൽ എങ്ങനെ കണ്ടു പിടിക്കും. മുകളിലെത്തിയപ്പോൾ വഴിയിൽ ഭാര്യ കടയിൽ നിന്ന് ബാഗുകൾ തിരയുന്നു. 
'നീയിവിടെ എന്തെടുക്കുന്നു'?'' എന്റെ നിയന്ത്രണം വിട്ടു.
'എന്റെ അമ്മക്കൊരു ബാഗു വാങ്ങാമെന്നു കരുതി, എന്തെ?'
'അമ്മയെവിടെ?'
'അവിടെയിരിക്കാന്നു പറഞ്ഞിട്ടുണ്ട്, നിങ്ങളെന്തിനാ ചൂടാകുന്നത്''.
'അവിടെ കാണാനില്ല'.
'ആ... എവിടെയെങ്കിലും പോയിക്കാണും'. യാതൊരു കൂസലുമില്ലാതെ അവൾ പറഞ്ഞു. ഞാൻ വീണ്ടും മുകളിലേക്കോടി. പടവുകളിലൂടെ, ആളുകളുടെ ഇടയിൽ, തെരുവിൽ. രിക്ഷാക്കാർക്കിടയിൽ, ക്ഷേത്രത്തിനകത്ത്, ഇടനാഴികകളിൽ, എങ്ങും. എങ്ങും അമ്മയെക്കാനാനില്ല. ഒരു പോലീസുകാരനെപ്പോലും ഇവിടെ കാണാനില്ല. ഒന്ന് കൂടെ പടവിൽ നോക്കിയാലോ?'
'നിങ്ങളു പോയി നോക്കിയിട്ട് വാ, ആ തള്ളക്കു ഇങ്ങനെ ഉണ്ടെന്നു ഞാൻ പറഞ്ഞതല്ലേ?'മറുപടി അർഹിക്കാത്ത കാര്യമായതിനാൽ ഞാൻ വീണ്ടും തിരക്കിലെക്കോടി. നേരം ഇരുട്ടിതുടങ്ങി, ആളുകൾ ഒഴിഞ്ഞു തുടങ്ങി, നാളെയാണ് തിരിക്കേണ്ടത്‌. അമ്മയില്ലാതെ എങ്ങനെ പോകും? 
ചേട്ടൻ വിളിച്ചാൽ എന്തുപറയും? ജീവിച്ചിരുന്നപ്പോൾ ഒരു കടലോളം സ്നേഹം കൊടുത്താണ് അച്ഛൻ അമ്മയെ നോക്കിയിരുന്നത്. ഓർമകളും ചോദ്യങ്ങളും മുന്നിൽനിന്ന് താണ്ടവമാടാൻ തുടങ്ങി. റിക്ഷാക്കാർ വിശ്രമിക്കുന്ന ഒരു ഇടവഴിലൂടെ കെട്ടിടത്തിനു പുറകിലേക്ക് കയറി.
ഓടയോട് ചേർന്ന് അഴുക്കു കൂമ്പാരത്തിനടുത്ത് പഴയ ഒരു കോണ്‍ക്രീറ്റ് ബെഞ്ചിൽ അമ്മ കിടന്നുറങ്ങുന്നു.
'അമ്മെ, എന്താ അമ്മെ ഇത്? അമ്മക്ക് എന്തുപറ്റി?'. ഞാനും അമ്മയോടൊപ്പം അവിടെ കുറെ നേരം ഇരുന്നു. എത്ര നേരമായി ഞാനും അവളും അമ്മയെയും തിരക്കി നടക്കുന്നു'
'അവളെവിടെ മോനെ?'. ഒന്നും സംഭവിക്കാത്ത പോലെ അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു ലോഡ്ജിലേക്ക് പോയി.
'നമുക്ക് പതിയെ നടക്കാം. നാളെ തിരിച്ചു പോകേണ്ടതല്ലേ. എന്തങ്കിലുമൊക്കെ വാങ്ങണ്ടേ?' അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട്
ഞാൻ സർവ്വചരാചരങ്ങളുടെയുംഅമ്മയായ ഗംഗാദേവിയുടെ വലത്തെക്കരയിലൂടെ പതിയെ നടന്നു.
'മോനെ'. കലങ്ങിയ കണ്ണുകളോടെ അമ്മ എന്നെ നോക്കി.
'എന്തുപറ്റി, അമ്മെ?'അമ്മ കരഞ്ഞു തുടങ്ങി.
'അമ്മക്ക്, ഇനിയും രണ്ടു ദിവസം കൂടി എവിടെ നില്ക്കണം
എന്നുണ്ടോ ?
'ഇല്ല മോനെ...ഞാൻ മരിച്ചു പോയാൽ നിനക്കിനി ആരുമുണ്ടാവില്ല എന്നൊരു തോന്നൽ'. റൂമിലെത്തിയപ്പോഴേക്കും ഭാര്യ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

'അമ്മയെ എവിടന്നു കിട്ടി?'. ആശ്ചര്യത്തോടെ അവൾ ചോദിച്ചു.
'നീയല്ലെ മോളെ,എന്നെ അവിടെ ഇരുത്തി ഇപ്പൊ വരാന്നു പറഞ്ഞത്
?' സൂക്ഷിക്കണം എന്ന് അമ്മ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി.
'മം, മതി എല്ലാം ഒതുക്കി വക്ക്. രാവിലെ പുറപ്പെടെണ്ടാതാ'.
ഭക്ഷണം കഴിഞ്ഞു റെയിൽവേ സ്റെഷനിൽ എത്തി. വണ്ടി ഇവിടെ നിന്നും പുറപ്പെടുന്നതാണ്‌. ട്രെയിൻ പോകാൻ ഇനിയും പത്തു മിനിറ്റ് കൂടി ഉണ്ട് ഞാൻ പോയി വെള്ളം വാങ്ങി വരാം, രണ്ടു പേരെയും കോണ്‍ക്രീറ്റ് ബഞ്ചിലിരുത്തി കുറച്ചകലെയായുള്ള കടയിലേക്ക് നീങ്ങി.  നടത്തത്തിനിടയിൽ, പുറകിൽ എന്തോ സംഭവിക്കുന്നു എന്ന് കാശിനാഥൻ പറയുന്ന പോലെ, തിരിഞ്ഞു, ബഞ്ചിൽ അവരെ കാണാനില്ല, തിരിഞ്ഞോടി, ഭാര്യ അമ്മയെയും കൊണ്ട് കടകൾക്ക് പുറകിലേക്ക് നീങ്ങുന്നു.

അഴുക്കു പിടിച്ച ഒരു സ്ഥലത്ത് അമ്മയെ ഇരുത്തി ബാഗും കയ്യിൽ കൊടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്. മുൻപ് നടന്ന സംഭവങ്ങളെല്ലാം മുന്നിൽ വന്നു നിന്നു. അത്രയ്ക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട് അവൾ അമ്മയെ,
ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അവൾ അമ്മയെ വഴക്ക് പറയാൻ ശ്രമിച്ചു.
'തള്ളെ, ഇവിടെ നിന്നു സുഖിക്കാം എന്ന് കരുതിയോ?'
ഉച്ചക്കൊരു ദിവസം ഉറങ്ങിപ്പോയ അമ്മയോട് അവൾ ചോദിക്കുന്നത് കേട്ടു. ഞാൻ കേട്ടതായി ഭാവിച്ചില്ല. പുസ്തകം വായിക്കാതെ വായിച്ചുകൊണ്ടിരുന്നു. മനസമാധാനക്കേട്‌ ഇനിയും കൂട്ടാൻ വയ്യ. മറ്റൊരുദിവസം ഭക്ഷണം കഴിക്കാൻ ഇരുന്ന എനിക്ക് കഞ്ഞിയൊന്നു എടുത്തു കൊടുക്ക്‌ എന്ന് പറഞ്ഞപ്പോൾ, ഉണ്ടാക്കിയ ആൾ തന്നെ വിളംബിയാൽ മതി എന്ന അഹങ്കാരമാണ് അവൾ മറുപടി പറഞ്ഞത്.

നിന്റെ അമ്മ പറഞ്ഞാലും നീ ഇങ്ങനെ ആണോ പറയുക എന്ന അമ്മയുടെ ചോദ്യത്തിന് കഞ്ഞിപ്പാത്രം മുഖത്തേക്ക് വലിച്ചെറിഞ്ഞാണ് അവൾ മറുപടി പറഞ്ഞത്. കുറച്ചു നാളേക്ക് പിണങ്ങി വീട്ടിൽ പോയി നിന്നു, സമാധാനം. തിരിച്ചു വന്ന അവൾക്കു പ്രകടമായ മാറ്റം ഉണ്ടായിരുന്നു.
തനിക്കു തെറ്റുപറ്റിയെന്നും, ഇനി ആവർത്തിക്കില്ലെന്നും, അമ്മയോട് മാപ്പ് പറയണം എന്നെല്ലാം പറഞ്ഞു. അങ്ങനെ അമ്മയുടെ ഇഷ്ടപ്രകാരം അവൾ എടുത്ത തീരുമാനം ആയിരുന്നു കാശി യാത്ര. കാശി., ഇത് അനാഥർക്കും കൂടി ഉള്ള സ്ഥലം ആണ്, തടയാനാവില്ല. ട്രെയിൻ പുറപ്പെടാനുള്ള അ
നൗണ്‍സ്മെന്റ് കേട്ടാണ്. ഓർമകളിൽ നിന്നു ഉണർന്നത്. വെള്ളം വാങ്ങി. ഭാര്യ ഇരുത്തിയിടത്തു തന്നെ ഉണ്ട്.
'അമ്മയെവിടെ ?'
ട്രെയിൻ നീങ്ങാറായപ്പോൾ അമ്മയെ ഞാൻ കയറ്റി ഇരുത്തി. നമുക്ക് കേറാം വണ്ടി പുറപ്പെടാറായികയറിയതും ട്രെയിൻ നീങ്ങിത്തുടങ്ങി
. ദൂരെട്രെയിനിനു പുറകിലൂടെ വയ്യാത്ത കാലും ഊന്നി ബാഗും പിടിച്ചു ഓടി, ട്രെയിൻ കണ്ണിൽ നിന്നു മായുന്നവരെ അമ്മ ഓടി. തളർന്നു, പിന്നെ നിന്നു, കരഞ്ഞു.വേണ്ട എന്നുതോന്നുവരെ മക്കളോ ബന്ധുക്കളോ ഉപേക്ഷിച്ചു പോകുന്നത് കാശിയിലെ ഒരാൾക്കും അതൊരു പുതിയ കാഴ്ചയായിരുന്നില്ല. ട്രെയിൻ പോയ വഴിക്ക് നോക്കി കരഞ്ഞു നിന്ന അമ്മയെ പുറകിൽ നിന്നും ഞാൻ ചേർത്തുപിടിച്ചു.

അമ്മ തിരിഞ്ഞുനോക്കിച്ചോദിച്ചു. 'മോനെ, അപ്പൊ നീ പോയില്ലേ?അവൾ എന്തെ?'. 'ഇത്രയും ദിവസം ഗംഗയിൽ മുങ്ങിയിട്ടും അവളുടെ പാപങ്ങൾ കഴുകിക്കളയാൻ അവൾക്കു കഴിഞ്ഞില്ലെങ്കിൽ അവൾ പോട്ടെ. നമുക്കിവിടെ കൂടാം'.അവൾക്കാവശ്യമില്ലാത്ത രണ്ടു പേരെ കാശിയിലോഴിവാക്കി ആണ് അവൾ പോയതെന്ന് അമ്മയോടെനിക്ക് പറയാനായില്ല.

ഹരിശ്ചന്ദ്രഘട്ടിലും മണി കർണികായിലും കത്തിയമർന്ന കോടി
ക്കണക്കിന്ശവങ്ങളുടെ കാതിൽ താരക മന്ത്രങ്ങൾ ഓതികൊടുത്ത്
മോക്ഷം നല്കിയ പ്രപഞ്ചത്തിന്റെ ആദി ശക്തി, ശിവം. ഇനിയെല്ലാം ശിവമയമാണ്.
 

ഞാന്‍ എന്ന അന്തര്‍ജ്ജനം

ഞാന്‍ എന്ന അന്തര്‍ജ്ജനം

നൈർമല്യ.ജെ@ ജിമെയിൽ.കോം

നൈർമല്യ.ജെ@ ജിമെയിൽ.കോം